'കണ്ണടക്കൂ... സർപ്രൈസ് ഗിഫ്റ്റ് നൽകാം'; ശാസ്ത്രജ്ഞനായ പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി

മേയ് 26ന് യുവതിയുമായുള്ള നായിഡുവിന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു

Update: 2022-04-19 16:34 GMT

കണ്ണടച്ചാൽ സർപ്രൈസ് ഗിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്തറുത്തു. ആന്ധ്രപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുടിയിലാണ് സംഭവം നടന്നത്. 22കാരിയായ പുഷ്പയുടെ വെട്ടേറ്റ് പ്രതിശ്രുത വരനും കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി(സി.എസ്.ഐ.ആർ)ലെ ശാസ്ത്രജ്ഞനുമായ രാമു നായിഡുവിന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ വെട്ടേറ്റ 25 കാരനായ നായിഡുവിനെ നാട്ടുകാർ രവികാമത്തം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് എൻ.ടി.ആർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Advertising
Advertising


മേയ് 26ന് യുവതിയുമായുള്ള നായിഡുവിന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. ഏപ്രിൽ ആറിനായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാൽ യുവതിക്ക് ഇദ്ദേഹവുമായുള്ള വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ കാണണമെന്ന് പറഞ്ഞ് യുവതി വിളിച്ചുവരുത്തുകയായിരുന്നു. ഇത്പ്രകാരം അമരാപുരിയിലെ കുന്നിലുള്ള ആശ്രമത്തിൽ യുവാവ് എത്തി. തുടർന്ന് ഇരുവരും ഒരു മണിക്കൂർ അവിടെ ചെലവിട്ടു. പിന്നീട് വീട്ടിലേക്ക് മടങ്ങവേ വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി ദുപ്പട്ട കൊണ്ട് യുവാവിന്റെ കണ്ണ് കെട്ടി, കത്തി കൊണ്ട് കഴുത്തറുക്കുകയും സ്ഥലം വിടുകയുമായിരുന്നു. പിന്നീട് യുവാവിന്റെ കരച്ചിൽ കേട്ടെത്തിയവരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവ ശേഷം ബൈക്കിൽ നിന്ന് വീണാണ് യുവാവിന് പരിക്കേറ്റതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ബോധം തെളിഞ്ഞപ്പോൾ താൻ കത്തി കൊണ്ട് ആക്രമിക്കപ്പെട്ടതാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് യുവതി മൂന്ന് കത്തി വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ ഡ്രോപ്പൗട്ടായ യുവതി കല്യാണത്തിലുള്ള താൽപര്യക്കുറവ് രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവർ പരിഗണിച്ചിരുന്നില്ല.

The young woman beheads her fianc in Andra Pradesh 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News