യാത്രക്കാരടക്കമുള്ള എസ്.യു.വി കാര്‍ പിടിച്ചുവലിച്ച് കടുവ; വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ മഹീന്ദ്രയുടെ സൈലോ എന്ന എസ് യു വിയാണ് കടുവ പിടിച്ചുവലിക്കുന്നത്

Update: 2022-01-01 04:00 GMT
Editor : Jaisy Thomas | By : Web Desk

നിറയെ യാത്രക്കാരുള്ള എസ്.യു.വി കാര്‍ പിടിച്ചുവലിക്കുന്ന കടുവയുടെ വീഡിയോ പങ്കുവച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ മഹീന്ദ്രയുടെ സൈലോ എന്ന എസ് യു വിയാണ് കടുവ പിടിച്ചുവലിക്കുന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ബമ്പറില്‍ കടിച്ച് ബംഗാള്‍ കടുവ വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

'ഊട്ടി-മൈസൂര്‍ റോഡിലെ തെപ്പക്കാടിന് സമീപത്ത് നിന്നുള്ള വീഡിയോ കാട്ടു തീ പോലെ പടര്‍ന്നിരിക്കുകയാണ്. കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ തന്നെ അവന്‍ അത് ചവച്ചതില്‍ എനിക്ക് അതിശയം തോന്നുന്നില്ല. മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് എന്നെ പോലെ അവനും അറിയാം'- വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

Advertising
Advertising

കടുവയെ കണ്ട് നിര്‍ത്തിയ വാഹനത്തിന്‍റെ പിന്നിലാണ് കടുവ കടിച്ച് പിടിച്ചിരിക്കുന്നത്. കുറെ നേരം പിന്നില്‍ കടിച്ച് പിടിച്ചതിന് ശേഷം വാഹനം പിന്നിലേക്ക് കടിച്ച് വലിക്കുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാരെയും വീഡിയോയില്‍ കാണാം. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാക്‌സി വാഹനമാണ് കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. വാഹനത്തിന്‍റെ ഗ്ലാസുകളില്‍ ഇരുമ്പ് ഗാര്‍ഡുകള്‍ നല്‍കിയിരിക്കുന്നതും കാണാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News