ബംഗാളിലെ ജനാധിപത്യം, കജോളിന്റെ വിദ്യാഭ്യാസം, ബിടിഎസ് ആർമിയുടെ പത്താം വാർഷികം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിപ്പുറപ്പെട്ട സംഘർഷം പോളിങ് ദിനത്തിൽ വ്യാപക അക്രമത്തിൽ കലാശിക്കുകയായിരുന്നു

Update: 2023-07-08 20:22 GMT
Advertising

ബംഗാളിൽ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന വെടിവെയ്പിലും അക്രമത്തിലുമായി 14 പേർ കൊല്ലപ്പെട്ടു. ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിപ്പുറപ്പെട്ട സംഘർഷം പോളിങ് ദിനത്തിൽ വ്യാപക അക്രമത്തിൽ കലാശിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകൾ പ്രവർത്തകർ കയ്യേറി അടിച്ച് തകർക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. ബാലറ്റ് പെട്ടികളിൽ ബി.ജെ.പി വെള്ളം ഒഴിച്ചു നശിപ്പിച്ചതായും തൃണമൂൽ ആരോപിച്ചു.



കജോളിനെ പിന്തുണച്ചും തള്ളിയും സോഷ്യൽ മീഡിയ

വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന ബോളിവുഡ് നടി കജോളിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ. സ്‌കൂൾ ഡ്രോപ്പ് ഔട്ട് ആയ കജോൾ എങ്ങനെ ഭരിക്കുന്നവരുടെ വിദ്യഭ്യാസം അളക്കുമെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ചിലർ ഇതിനെ വർഗീയ വൽകരിക്കുകയും കജോളിനെതിരെ സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്.

അതേ സമയം കജോൾ ഒരാളുടെയും പേര് പറയാതിരുന്നിട്ടും അത് മോദിയെ കുറിച്ചാണെന്ന് എങ്ങനെ മനസിലായി എന്ന് പരിഹസിക്കുന്നവരുമുണ്ട്. പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്നും ഒരു രാഷ്ട്രീയ തരംതാഴ്ത്തുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും കജോൾ വ്യക്തമാക്കി.

ബിടിഎസ് ആർമി പത്താം വാർഷികം; ആഘോഷമാക്കി ആരാധകർ

പ്രമുഖ കൊറിയൻ മ്യൂസിക്ക് ബാൻഡായ ബിടിഎസിന്റെ ലോകമെമ്പാടുമുള്ള ആരാധകർ നാളെ ആർമി ഡേ ആഘോഷിക്കുകയാണ്. ബാൻഡിന്റെ ആരാധകർക്ക് 2013ൽ 'ആർമി' എന്ന പേര് ആദ്യമായി ഉപയോഗിച്ച ദിവസമെന്ന നിലയിൽ എല്ലാ വർഷവും ജുലൈ 9 ന് ആർമി ഡേ ആഘോഷിക്കുന്നത്.

ഇന്ത്യ മാത്രമല്ല, ലോകകപ്പിൽ തോൽപ്പിക്കാൻ വേറെയും 8 ടീമുകളുണ്ടെന്ന് ബാബർ അസം

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോലകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക എന്നത് മാത്രമല്ല പാക്കിസ്ഥാൻറെ ലക്ഷ്യമെന്ന് പാക് നായകൻ ബാബർ അസം. ഇന്ത്യ മാത്രമല്ല ലോകകപ്പിൽ വേറെയും എട്ട് ടീമുകളുണ്ടെന്നും ഇവരെയെല്ലാം തോൽപ്പിച്ചാലെ ഫൈനലിൽ എത്താനാവു എന്നും ബാബർ അസം പറഞ്ഞു.

പ്രിയപ്പെട്ട ദാദക്ക് പിറന്നാളാംശസകളുമായി ആരാധകർ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായാണ് സൗരവ് ഗാംഗുലിയെ കണക്കാക്കുന്നത്. കൊൽക്കത്തയുടെ രാജകുമാരൻ, ഓഫ് സൈഡിലെ ദൈവം എന്നീ പേരുകളിലും ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ദാദ അറിയപ്പെടുന്നു. ആക്രമണാത്മക ബാറ്റിംഗ് ശൈലി അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലും പ്രതിധ്വനിച്ചു. അതുകൊണ്ടുതന്നെ എംഎസ് ധോണി, കപിൽ ദേവ് എന്നിവർക്കൊപ്പം മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായും ഗാംഗുലിയെ പരിഗണിക്കപ്പെടുന്നു.

പവാൻ കല്യാണിന്റെ ബ്രോയിലെ ആദ്യഗാനം ഏറ്റെടുത്ത് ആരാധകർ

തെലുങ്ക് താരം പവാൻ കല്യാൺ സായ് ധർമ തേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ സിനമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. മൈ ഡിയർ മാർക്കണ്ടേയ എന്ന ഗാനമാണ് ഇതിനോടകം ആരാധകർ ഏറ്റെടുത്തത്. നാഷ്ണൽ അവാർഡ് നേടിയ സമുദ്രകനി സംവിധാനം ചെയ്യുന്ന ചിത്രമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്.

ജവാൻ ട്രെയിലർ; ആകാംഷയോടെ ആരാധകർ

ഷാരൂഖ് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജവാന്റെ ട്രെയിലർ അടുത്തയാഴ്ച പുറത്തിറങ്ങും. ട്രെയിലർ ലോഞ്ചിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കെ, നയൻതാരയുടെ ജവാനിലെ ഫസ്റ്റ് ലുക്ക് ആണെന്ന് ആരോപിച്ച് ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ ഷാരൂഖിനൊപ്പം നയൻതാരയാണ് നായിക.

നൂറും മില്ല്യണും കടന്ന് സലാർ ടീസർ

പുറത്തിറങ്ങി രണ്ട് ദിവസം കൊണ്ട് പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിന്റെ ടീസർ. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 5.12-ന് പുറത്തിറങ്ങിയ ടീസർ ഇതുവരെ കണ്ടത് 100 മില്യണിലേറെ പേരാണ്. ടീസറിന് വൻ വരവേല്പ് നൽകിയ പ്രേക്ഷകർക്ക് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നന്ദി അറിയിച്ചു. ചിത്രത്തിന്റെ ട്രെയിലർ ആ?ഗസ്റ്റ് അവസാനത്തോടെ പുറത്തിറക്കുമെന്നും അവർ വ്യക്തമാക്കി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News