ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു; വാഹന ഉടമയെ കെട്ടിയിട്ട് മർദിച്ച് ബന്ധുക്കൾ

അപകടം വിവരം അറിയിക്കാനായി ഡ്രൈവറുടെ വീട്ടിലെത്തിപ്പോഴാണ് ട്രാക്ടര്‍ ഉടമയെ ചെരുപ്പുകൊണ്ടും മറ്റും മർദിച്ചത്

Update: 2022-12-27 03:06 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: ട്രാക്ടർ അപകടത്തിൽ ഡ്രൈവർ മരിച്ചതിന് പിന്നാലെ വാഹന ഉടമയെ കെട്ടിയിട്ട് മർദിച്ച് ബന്ധുക്കൾ. മധ്യപ്രദേശിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ സിങ്ഗ്രൗലി ജില്ലയിലെ രാംപൂർവ ഗ്രാമത്തിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മർദാൻ സിങ്ങിന് സാരമായി പരിക്കേറ്റിരുന്നു. ട്രോമ സെന്ററിൽ ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു.

അപകടവിവരമറിഞ്ഞെത്തിയ ട്രാക്ടർ ഉടമയായ അമിത് വൈഷാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡ്രൈവറുടെ ബന്ധുക്കൾ ട്രാക്ടർ ഉടമയായ അമിത് വൈഷിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ശിവ് കുമാർ വർമ പറഞ്ഞു. അപകടം വിവരം അറിയിക്കാനായി ഡ്രൈവർ മർദാൻ സിങ്ങിന്റെ വീട്ടിലെത്തിപ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ ഉടമയെ കെട്ടിയിട്ട് ചെരുപ്പുകൊണ്ടും മറ്റും മർദിച്ചത്.

അമിത് വൈഷിനെ ആരും തന്നെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. പകരം കാഴ്ചക്കാർ ഇത് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മർദനത്തിനിടയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വൈഷ് ലോക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബന്ധുക്കളെ മർദനത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News