തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തുല്യരല്ല; തെറ്റ് പറ്റിയെന്ന് ബംഗാള്‍ സി.പി.എം

തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതി൪ക്കേണ്ടതാണെന്ന പ്രചാരണം തെറ്റായി. ഇത് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് തിരിച്ചടിയും ഉണ്ടാക്കി.

Update: 2021-07-12 07:07 GMT
Editor : ubaid | Byline : പി പി ജസീം

തൃണമൂൽ കോൺഗ്രസിനെ ബിജെപിക്ക് തുല്യരായി പ്രചരിപ്പിച്ചത് തെറ്റായിപ്പോയെന്ന് ബംഗാൾ സി.പി.എം ഘടകം. ബിജെപിക്ക് തുല്യരായി ആരെയും കണക്കാക്കാനാവില്ലെന്നത് പാ൪ട്ടിയുടെ പതിറ്റാണ്ടുകളായുള്ള നയമാണ്. മറിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സംസ്ഥാന സെക്രട്ടറി സു൪ജ്യ കാന്ത മിശ്ര കുറ്റസമ്മതം നടത്തി.

സി.പി.എം ബംഗാൾ ഘടകത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറിയുടെ കുറ്റസമ്മതം. തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതി൪ക്കേണ്ടതാണെന്ന പ്രചാരണം തെറ്റായി. ഇത് തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് തിരിച്ചടിയും ഉണ്ടാക്കി. രണ്ട് പതിറ്റാണ്ടിലധികമായി പാ൪ട്ടി തുടരുന്ന നയത്തിന് എതിരായിരുന്നു ഈ നിലപാട്. പാ൪ട്ടി അണികളിലും അനുഭാവികളിലും ഇത് തെറ്റിദ്ധാരണ പട൪ത്താൻ ഇടയാക്കിയെന്നുമാണ് ബംഗാൾ സംസ്ഥാന സെക്രട്ടറി സു൪ജ്യ കാന്ത മിശ്ര കുറ്റസമ്മതം നടത്തിയത്.

Advertising
Advertising

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി പാ൪ട്ടി രംഗത്തെത്തിയത്. പാ൪ട്ടിക്ക് ശക്തിയുണ്ടായിരുന്ന ഇടങ്ങളിൽ പോലും ബി.ജെ.പിയും ടി.എം.സിയും അടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ കുറച്ച് വ൪ഷങ്ങളായി ബി.ജെ.പിയേക്കാൾ ശക്തമായ പ്രചാരണമാണ് സി.പി.എം തൃണമൂൽ കോൺഗ്രസിനെതിരെ നടത്തിയിരുന്നത്. ഇത്തവണ ബി.ജെ.പി വന്നാൽ അടുത്ത തവണ സി.പി.എം വരുമെന്ന തരത്തിലുള്ള നിശബ്ദ പ്രചാരണം സി.പി.എം നടത്തുന്നുണ്ടെന്ന വിമ൪ശം പാ൪ട്ടിക്കെതിരെ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. 

Tags:    

Editor - ubaid

contributor

Byline - പി പി ജസീം

contributor

Similar News