തോക്കുമായി തൃണമൂൽ നേതാവിന്റെ സെൽഫി, അതും സർക്കാർ ഓഫീസിൽ

മൃണാളിന്റെ നടപടികള്‍ നേരത്തെയും തൃണമൂല്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. സർക്കാർ ജീവനക്കാരനെ മർദിച്ചതടക്കം നിരവധി ആരോപണങ്ങള്‍ മൃണാളിന്റെ ഭര്‍ത്താവിനെതിരെയും ഉയര്‍ന്നിരുന്നു.

Update: 2021-12-07 15:57 GMT

സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവ്. മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും സ്ഥലത്തെ തൃണമൂൽ കോൺഗ്രസ് നേതാവുമയ മൃണാളിനി മണ്ഡൽ മയ്തിയാണ്  തോക്കുമായി സെൽഫിയെടുത്തത്. ചിത്രം വൈറലായതോടെ ബി.ജെ.പി, രാഷ്ട്രീയായുധമാക്കുകയും ചെയ്തു.

പിന്നാലെ തൃണമൂൽ നേതൃത്വവും രംഗത്ത് എത്തി. മൃണാളിനെ രൂക്ഷമായി വിമർശിച്ച നേതൃത്വം തോക്ക് യഥാർത്ഥമാണോ അതോ  കളിപ്പാട്ടമാണോ എന്നറിയാൻ അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തു. 

തൃണമൂലിന്റെ സംസ്കാരമാണ് മൃണാളിന്റെ ചിത്രത്തിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം നടത്തിയാൽ പിസ്റ്റളുകളു ബോംബുകളുമൊക്ക കണ്ടെത്താനാകുമെന്നും ബി.ജെ.പി മാള്‍ഡ ജില്ലാ പ്രസിഡന്റ് ഗോപിന്ദ ചന്ദ്ര മണ്ഡല്‍ പറഞ്ഞു. 

മൃണാളിന്റെ നടപടികള്‍ നേരത്തെയും തൃണമൂല്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. സർക്കാർ ജീവനക്കാരനെ മർദിച്ചതടക്കം നിരവധി ആരോപണങ്ങള്‍ മൃണാളിന്റെ ഭര്‍ത്താവിനെതിരെയും ഉയര്‍ന്നിരുന്നു. അതേസമയം വിഷയത്തിൽ പ്രതികരണത്തിനായി മൃണാളിനെ പ്രാദേശിക മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News