ഗര്‍ഭിണിയുടെ മേല്‍ ട്രക്ക് കയറിയിറങ്ങി; ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് അത്ഭുതകരമായി പുറത്തുവന്നു

കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Update: 2022-07-21 06:08 GMT

ആഗ്ര: ട്രക്ക് അപകടത്തില്‍ പെട്ട് ചതഞ്ഞ് മരിച്ച എട്ട് മാസം ഗര്‍ഭിണിയായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പെണ്‍കുഞ്ഞ് അത്ഭുതകരമായി പുറത്തേക്കുവന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. കുഞ്ഞിനെ ഫിറോസാബാദ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നർഖി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബർതാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് എസ്.എച്ച്.ഒ ഫത്തേ ബഹദൂർ സിംഗ് ബധോറിയ പറഞ്ഞു. ആഗ്ര സ്വദേശിനിയായ കാമിനി(26) എന്ന യുവതിയാണ് മരിച്ചത്. കാമിനിയും ഭര്‍ത്താവ് രാമുവും കൂടി കോട്‌ല ഫാരിഹ പ്രദേശത്തെ മാതാപിതാക്കളുടെ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച രാമുവിന് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ സമയം കാമിനി താഴെ വീഴുകയും ട്രക്ക് അവരുടെ മേല്‍ കയറിയിറങ്ങുകയുമായിരുന്നു.

അപകടത്തിനുശേഷം ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഭര്‍ത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News