തോളൊപ്പം വെള്ളത്തില്‍ നിന്നു കൊണ്ട് പ്രളയ റിപ്പോര്‍ട്ടിംഗ്; റിപ്പോര്‍ട്ടര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്ന് സോഷ്യല്‍മീഡിയ

'പീക്ക് ലെവൽ ജേർണലിസം' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്

Update: 2023-07-14 09:05 GMT

ഡല്‍ഹിയിലെ പ്രളയ റിപ്പോര്‍ട്ടിംഗില്‍ നിന്ന്

ഡല്‍ഹി: ബിപർജോയ് ചുഴലിക്കാറ്റിനെ കുറിച്ചുള്ള വ്യത്യസ്തമായ റിപ്പോര്‍ട്ടിനു ശേഷം ഡല്‍ഹിയിലെ പ്രളയ റിപ്പോര്‍ട്ടിംഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തോളൊപ്പം വെള്ളത്തില്‍ നിന്നു കൊണ്ടാണ് കനത്ത മഴയ്‌ക്കിടയിൽ ഡൽഹിയിലെ ലാൽ ക്വിലയ്‌ക്ക് സമീപമുള്ള റോഡിന്‍റെ ശോച്യാവസ്ഥ വിലയിരുത്താൻ ശ്രമിക്കുന്നത്.

'പീക്ക് ലെവൽ ജേർണലിസം' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ചാനലിലെ കൂടുതൽ റിപ്പോർട്ടർമാർ വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകരുടെ ധീരതയെ അഭിനന്ദിച്ച നെറ്റിസണ്‍സ് ഇവര്‍ക്ക് ഗോയങ്കെ അവാര്‍ഡ് കൊടുക്കണമെന്നും അഭിപ്രായപ്പെട്ടു.

Advertising
Advertising

ഡൽഹിയിൽ പെയ്ത കനത്ത മഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അഭൂതപൂർവമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതോടെ ഡൽഹി ട്രാഫിക് പൊലീസ് വിവിധ സ്ഥലങ്ങളിൽ ഗതാഗത ജാഗ്രതാ നിർദേശം നൽകി.റോഡുകൾ കുത്തിയൊഴുകുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സംഭവങ്ങൾ ദുരിതത്തിന് കാരണമായിട്ടുണ്ട്.ഇന്ത്യാ ഗേറ്റിന് സമീപമുള്ള പ്രദേശങ്ങൾ, പ്രഗതി മൈതാനം, യമുനയ്ക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവ ബാധിത പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.യമുന നദിയിലെ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നിരവധി പ്രദേശങ്ങളെയാണ് സാരമായി ബാധിച്ചത്. ഉയർന്ന തോതിൽ നാശനഷ്ടമുണ്ടായ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് മൊണാസ്ട്രി മാർക്കറ്റ്. 1948ലെ 207.49 മീറ്ററെന്ന സർവകാല റെക്കോർഡ് മറികടന്ന് നദിയിലെ ജലനിരപ്പ് ബുധനാഴ്ച വൈകീട്ട് നാലിന് 207.71 മീറ്ററായി ഉയർന്നതായി സർക്കാർ ഏജൻസികൾ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News