മുൻ ഭാര്യ ആലിയയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് നവാസുദ്ദീൻ സിദ്ദിഖി,ക്രിസ്റ്റഫർ ആമസോണിൽ: ട്വിറ്റർ ട്രെൻഡിംഗിൽ ഇന്ന്‌

മകൾക്കൊപ്പം എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതോടെ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിരിക്കുകയാണ് രൺബീർ കപൂർ

Update: 2023-03-06 16:52 GMT
Advertising

ഹോളി

ഹോളിയുടെ നിറവിലാണ് രാജ്യമെങ്ങും. തിന്മയ്ക്കു മേൽ നന്മ വിജയമാഘോഷിക്കുന്ന ഹോളി ഇപ്പോഴേ ആഘോഷമാക്കി തുടങ്ങി ട്വിറ്റർ. മാർച്ച് എട്ടിനാണ് ഹോളി ആഘോഷിക്കുന്നതെങ്കിലും ആശംസകളർപ്പിച്ചുള്ള വർണാഭമായ പോസ്റ്റുകൾ കൊണ്ട് ഇതിനോടകം ട്വിറ്റർ നിറഞ്ഞു കഴിഞ്ഞു.

sarpatta2

പ്രേക്ഷക-നിരൂപക പ്രശംസ ഒരേപോലെ ലഭിച്ച തമിഴ് പീരിയഡ് സ്‌പോർട്ട്‌സ് ഡ്രാമയായ സർപ്പട്ട പരമ്പരയ്ക്ക് തുടർച്ച വരുന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ sarpatta2 എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ.

ആദ്യ ഭാഗത്തിലെ നായകനായ ആര്യ തന്നെയാകും രണ്ടാം ഭാഗത്തിലും വരിക. ചിത്രത്തിൻറെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല

2021ൽ ആമസോൺ പ്രൈമിലൂടെയാണ് 'സർപ്പട്ട പരമ്പരൈ' പ്രേക്ഷകരിലേക്കെത്തിയത്. ദുഷാര വിജയനാണ് 'സർപ്പട്ട'യിൽ നായികയായി എത്തിയിരുന്നത്. പശുപതി, ജോൺ വിജയ്, കലൈയരസൻ, ജോൺ കൊക്കൻ എന്നിവർ ആദ്യ ഭാഗത്തിൽ അഭിനയിച്ചിരുന്നു. പാ രഞ്ജിത്തിൻറെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരുന്നത്. രണ്ടാം ഭാഗം ആര്യയുടെ നിർമാണ കമ്പനിയായ ദ ഷോ പീപ്പിളും ജതിൻ സേതിയുടെ നാട് സ്റ്റുഡിയോക്കുമൊരുമിച്ച് നീലം പ്രൊഡക്ഷൻസ് നിർമിക്കും. സന്തോഷ് നാരായണനാണ് സംഗീതം നിർവ്വഹിക്കുക.

നവാസുദ്ദീൻ സിദ്ദീഖി

ആദ്യ ഭാര്യ ആലിയ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ ഒടുവിൽ മൗനംവെടിഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖീ. കഴിഞ്ഞ രണ്ടു വർഷമായി മാസം തോറും പത്ത് ലക്ഷമാണ് ആലിയയ്ക്ക് നൽകുന്നതെന്നും മക്കളെ ആലിയ തടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ച് ദീർഘമായ കുറിപ്പ് പങ്കു വച്ച വാർത്ത ട്വിറ്റർ ട്രെൻഡിംഗ് ആയി. ആലിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയാണ് എന്നാണ് നവാസുദ്ദീൻ സിദ്ദിഖീ പറയുന്നത്. തനിക്കും മാതാവിനുമെതിരെ കൊടുത്ത കേസുകളെല്ലാം പണം ലഭിക്കുന്ന മുറയ്ക്ക് ആലിയ പിൻവലിക്കുകയാണ് പതിവെന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുറിപ്പിൽ സിദ്ദിഖി കൂട്ടിച്ചേർത്തു.

രൺബീർ കപൂർ

മകൾക്കൊപ്പം എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടതോടെ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിരിക്കുകയാണ് രൺബീർ കപൂർ. ഇതാദ്യമായാണ് രൺബീർ-ആലിയ ദമ്പതികളുടെ കുഞ്ഞ് പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ പതിയുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കശ്മീരിലായിരുന്നു ആലിയയും കുഞ്ഞും. നവംബറിലാണ് ആലിയയ്ക്കും രൺബീറിനും കുഞ്ഞ് പിറക്കുന്നത്. രാഹ കപൂർ എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയിരിക്കുന്ന പേര്.

ക്രിസ്റ്റഫർ ആമസോണിൽ

മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങിയ ക്രിസ്റ്റഫറിന്റെ ഒടിടി പ്രദർശനമാണ് ട്വിറ്ററിലെ അടുത്ത ട്രെൻഡിംഗ് ടോപ്പിക്ക്. ആമസോൺ പ്രൈമിലൂടെ മാർച്ച് 9നാണ് ക്രിസ്റ്റഫറിന്റെ സ്ട്രീമിങ്.

'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ത്രില്ലർ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥൻറെ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്.

മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News