സാമന്തയുടെ വൈറൽ മറുപടി, അല്ലു അർജുന്റെ ഇരുപത് വർഷങ്ങൾ... ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ സിനിമയിലെ ഇരുപത് വർഷങ്ങൾ ആഘോഷമാക്കുകയാണ് ട്വിറ്റർ

Update: 2023-03-27 18:20 GMT
Advertising

നെതന്യാഹു

ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കിയതാണ് ട്വിറ്ററിൽ ഇന്ന് ഏറെ ചർച്ചയായ ഒരു വാർത്ത. ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള സംവിധാനം മാറ്റാനുള്ള നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യമായി പ്രതിഷേധിച്ചതിനെ തുടർന്നാണ് നടപടി. നെതന്യാഹുവിന്റെ തീവ്ര വലതുപാർട്ടിയായ ലിക്കുഡ് പാർട്ടി നേതാവും മുൻ സൈനിക ജനറലുമാണ് യോവ് ഗാലന്റ്.

ഇസ്രയേൽ

ജുഡീഷ്യൽ സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നതിനായി പ്രധാനമന്ത്രി നെതന്യാഹു പാസാക്കാനൊരുങ്ങുന്ന ബില്ലിനെതിരെ വൻ പ്രതിഷേധമുയർന്നതോടെ ഇസ്രയേൽ ട്വിറ്റർ ട്രെൻഡിംഗിലായി. ജഡ്ജിമാരെ നിയമിക്കാനും നീക്കം ചെയ്യാനും ഭരണത്തിലിരിക്കുന്ന പാർട്ടിക്ക് അധികാരം നൽകുന്ന വിധത്തിലുള്ള നിയമനിർമാണമാണ് നെതന്യാഹു വിഭാവനം ചെയ്യുന്നത്. സുപ്രിം കോടതിവിധിക്കെതിരെ പ്രവർത്തിക്കാൻ പാർലമെന്റിന് അധികാരം നൽകുന്ന വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. ഇത് ഇസ്രയേലിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുമെന്നും ഭരണകക്ഷിക്ക് അമിതാധികാരം നൽകുമെന്നുമാണ് വിമർശകർ പറയുന്നത്.

അല്ലു അർജുൻ

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ സിനിമയിലെ ഇരുപത് വർഷങ്ങൾ ആഘോഷമാക്കുകയാണ് ട്വിറ്റർ. മലയാളത്തിലുൾപ്പടെ വലിയ ഫാൻ ബേസ് ഉള്ള താരം ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായകന്മാരിലൊരാളാണ്. 2003ൽ പുറത്തിറങ്ങിയ ഗംഗോത്രിയാണ് താരത്തിന്റെ ആദ്യ ചിത്രമെങ്കിലും 2004ലിറങ്ങിയ ആര്യ വഴിത്തിരിവായി. മലയാളത്തിൽ അല്ലു അർജുന് ആരാധകരുണ്ടായതും ഈ ചിത്രത്തിലൂടെയായിരുന്നു.

സാമന്ത

ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിന് സമയം കണ്ടെത്താറുള്ളവരാണ് മിക്ക നടീനടന്മാരും. ഇത്തരം ചോദ്യോത്തരവേളകളിലെ പല സംഭാഷണങ്ങളും പിന്നീട് വൈറലാവാറുമുണ്ട്. ഇങ്ങനെ തെന്നിന്ത്യൻ താരം സാമന്ത ആരാധകന് നൽകിയ മറുപടിയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയി മുന്നേറുന്നത്. ഡിവോഴ്‌സിന് ശേഷം വീണ്ടുമൊരു പ്രണയം ആയിക്കൂടേയെന്ന് അഭ്യർഥിച്ച ആരാധകനോട്, നിങ്ങളെപ്പോലെ മറ്റാരെന്ന സ്‌നേഹിക്കാനാണ് എന്നായിരുന്നു സാമന്തയുടെ മറുപടി. മറുപടി വൈറലായതോടെ താരം ട്രെൻഡിംഗിലുമായി.

ഗൗരി ഖാൻ

ഷാരൂഖിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കു വച്ചാണ് ഗൗരി ഖാൻ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയത്. സാമന്തയുടെ വൈറൽ മറുപടി, അല്ലു അർജുന്റെ ഇരുപത് വർഷങ്ങൾ... ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News