ജമ്മുകശ്മീരിൽ രണ്ടു ലഷ്‌കർ ഭീകരർ അറസ്റ്റിൽ

ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു

Update: 2021-12-06 04:11 GMT
Editor : ലിസി. പി | By : Web Desk

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്‌കർ ഇ ത്വയിബ ഭീകരരെ സുരക്ഷസേന അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ദൂംവാനി കീഗാം സ്വദേശിയായ ഭീകരൻ ഷാഹിദ് അഹമ്മദ് ഗെയ്നിന്റെയും രാംബി അറയ്ക്കടുത്തുള്ള ദൂംവാനിയിലെ ഇയാളുടെ അടുത്ത കൂട്ടാളിയുടെയും കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു. സേനയെ കണ്ടപ്പോൾ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുർന്ന് പിടിക്കുകയുമായിരുന്നെന്ന് പൊലീസ് വക്താവ് അറിയിച്ചു.

പിടിയിലായ മറ്റൊരാൾ പിഞ്ചൂര ഷോപ്പിയാനിലെ കിഫായത്ത് അയൂബ് അലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ചൈനീസ് പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, രണ്ട് ചൈനീസ് ഹാൻഡ് ഗ്രനേഡുകൾ, എട്ട് പിസ്റ്റൾ റൗണ്ടുകൾ എന്നിവയുൾപ്പെടെ മാരകായുധനങ്ങളും വെടിക്കോപ്പുകളും 2.9 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News