ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസിനെപ്പോലല്ല, സ്റ്റെപ്പുകള്‍ ഒരുപാടുണ്ട്; വൈറലായി പാമ്പുകളുടെ നൃത്തം

സോഹോ സി.ഇ.ഒ ശ്രീധര്‍ വെമ്പുവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്

Update: 2021-11-27 04:00 GMT

വന്യമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മാരകവിഷമുള്ള പാമ്പുകള്‍ പോലും ചിലപ്പോള്‍ രസകരമായ ചേഷ്ടകള്‍ കൊണ്ട് കാഴ്ചക്കാര്‍ക്ക് കൌതുകമാകാറുണ്ട്. ഇപ്പോള്‍ രണ്ടു പാമ്പുകളാണ് നെറ്റിസണ്‍സിന്‍റെ മനം കവരുന്നത്. രണ്ടും ചേര്‍ന്ന് മനോഹരമായ നൃത്തമാണ് കാഴ്ചവയ്ക്കുന്നത്.

സോഹോ സി.ഇ.ഒ ശ്രീധര്‍ വെമ്പുവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മഞ്ഞ നിറമുള്ള പാമ്പുകള്‍ മഴയത്ത് നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വളരെ ആസ്വദിച്ചാണ് ഇവയുടെ നൃത്തം. പല പല സ്റ്റെപ്പുകള്‍ മാറിമാറി പരീക്ഷിക്കുന്നുമുണ്ട്. '' ഇന്ന് തെങ്കാശിയില്‍ കനത്ത മഴയ്ക്ക് ശേഷമുണ്ടായ പാമ്പുകളുടെ മനോഹരമായ നൃത്തം. നടക്കാന്‍ പോകുമ്പോള്‍ ഈ വീഡിയോ പകര്‍ത്തിയ @AksUnik നന്ദി'' എന്ന അടിക്കുറിപ്പോടെയാണ് ശ്രീധര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertising
Advertising

കഴിഞ്ഞ ആഴ്ച ഒരു കരിമൂര്‍ഖന്‍ ഗ്ലാസില്‍ നിന്നും വെള്ളം കുടിക്കുന്ന വീഡിയോ വൈറലായിരുന്നു. മൂർഖൻ പാമ്പ് വെള്ളം കുടിക്കുന്നതിനിടെ ഒരാൾ പാത്രം കയ്യിൽ പിടിച്ച് നിൽക്കുന്നതാണ് വീഡിയോയില്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News