ഉദയ്പൂർ, അമരാവതി കൊലപാതകങ്ങൾ: എൻ.ഐ.എ മേധാവിയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Update: 2022-07-04 16:07 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ഉദയ്പൂർ, അമരാവതി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ എൻ.ഐ.എ മേധാവി ദിനകർ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രണ്ട് കൊലപാതകങ്ങളെ കുറിച്ചും അന്വേഷണം ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രവാകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശങ്ങൾ രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിഷേധമാണറിയിച്ചത്. വിവാദ പരാമർശം നടത്തിയ നുപൂർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 54 കാരനായ ഉമേഷ് കോൽഹെയെ മഹാരാഷ്ട്രയിലെ അമരാവതിയിലാണ് വെട്ടി കൊലപ്പെടുത്തിയത്. കടയടച്ച് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകും വഴിയായിരുന്നു ഉമേഷ് കോൽഹെയെ രണ്ടു പേർ ആക്രമിച്ചത്. നുപൂർ ശർമ്മയുടെ പ്രസ്താവനയെ പിന്തുണച്ച ഉദയ്പൂരിലെ കനയ്യ ലാലിനെ കടയിൽവെച്ച് കൊലപ്പെടുത്തിയതിന് ഒരാഴ്ച മുമ്പാണ് അമരാവതി കൊലപാതകമുണ്ടായത്.

ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ബി.ജെ.പി പ്രവർത്തകരാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ദേശീയ മാധ്യമമായ 'ഇന്ത്യാ ടുഡേ'യാണ് ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത്.കൊലയാളികളിൽ ഒരാളായ റിയാസ് അത്താരി പാർട്ടിയുടെ വിശ്വസ്തർ മുഖേന നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. 2019ൽ സൗദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച നേതാവായ ഇർഷാദ് ചെയിൻവാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളിൽ നേതാക്കൾക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News