ഉദയ്പൂർ കൊലപാതകം; ഒരാൾകൂടി പിടിയിൽ

ആറാം പ്രതി വസീം അലിയാണ് പിടിയിലായത്

Update: 2022-07-07 03:07 GMT
Editor : ലിസി. പി | By : Web Desk

ഉദയ്പൂർ: ഉദയ്പൂർ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വസീം അലിയെയാണ് അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് . ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.കൊല്ലപ്പെട്ട കനയ്യ ലാലും വസീം അലിയും തൊട്ടടുത്ത് കട നടത്തിയിരുന്നവരാണ്.

പ്രതികളുമായി ഇയാള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ നിയുക്ത കോടതി ജൂലൈ 12 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു.

ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ടതിനാലാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. അതിനിടെ കനയ്യ ലാൽ തെലിയുടെ മക്കൾക്ക് ജോലി നൽകുമെന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചു.  മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  കനയ്യലാൽ തേലിയുടെ മക്കളായ യാഷ് തെലിയെയും തരുൺ തേലിയെയും സർക്കാർ സർവീസിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News