വിമത മന്ത്രിമാരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി ഉദ്ധവ് താക്കറെ

ഷിൻഡേയുടെ നഗര വികസന വകുപ്പ് ചുമതലകൾ സുഭാഷ് ദേശായിയ്ക്ക്

Update: 2022-06-27 08:11 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ വിമത മന്ത്രിമാരുടെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് മന്ത്രി വീതിച്ച് നൽകിയത്. ഏകനാഥ് ഷിൻഡേയുടെ നഗര വികസന വകുപ്പ് ചുമതലകൾ സുഭാഷ് ദേശായി വഹിക്കും.

മന്ത്രിമാർ സംസ്ഥാനത്ത് ഇല്ലാത്തത് വകുപ്പിലെ മറ്റ് ജോലികളെ ബാധിക്കരുതെന്നതിനാലാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, 034 കോടിയുടെ ഭൂമി കുംഭകോണ കേസില്‍   ശിവസേന എം.പി സഞ്ജയ് റാവത്തിന് ഇ.ഡി നോട്ടീസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News