ജാമ്യം ലഭിച്ച ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ജയിലിൽനിന്ന് പുറത്തിറങ്ങി
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വിചാരണ കോടതി ഉമറിന് ജാമ്യം അനുവദിച്ചത്.
Update: 2024-12-28 10:03 GMT
ന്യൂഡൽഹി: ജാമ്യം ലഭിച്ച ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ജയിലിൽനിന്ന് പുറത്തിറങ്ങി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വിചാരണ കോടതി ഉമറിന് ജാമ്യം അനുവദിച്ചത്. ജനുവരി മൂന്ന് വരെയാണ് ജാമ്യം.
ഡൽഹി കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഉമർ ഖാലിദിനെ ജയിലിലടച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമേ ഇടപെടാവൂ തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം.