മകളുടെ പ്രണയവിവാഹത്തിൽ അതൃപ്തി; പിതാവും കുടുംബവും വിഷം കഴിച്ചു-രണ്ടുപേർ മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം.

Update: 2023-09-06 10:37 GMT

അഹമ്മദാബാദ്: മകളുടെ പ്രണയവിവാഹത്തിലെ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. പിതാവും ഒരു മകനും മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ ദോൽക നഗരത്തിലാണ് സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ മകൾ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്.

കിരൺ റാത്തോഡ് (52), ഭാര്യ നീതാബെൻ (50), അവരുടെ മക്കളായ ഹർഷ് (24), ഹർഷിൽ (19) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വിഷം കഴിച്ചത്. കിരൺ റാത്തോഡും മൂത്ത മകനായ ഹർഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകൻ ഹർഷിലും ആശുപത്രിയിൽ ചികിത്സയിലാണ്.

വിവരമറിഞ്ഞ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റാത്തോഡിന്റെ മകളും ഭർത്താവും അടക്കം 18 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. മകളുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്നാണ് ഇവർ വിഷം കഴിച്ചതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News