സൗദി അറേബ്യയുമായി എയർ ബബിൾ കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Update: 2021-12-02 10:28 GMT

സൗദി അറേബ്യയുമായി എയർ ബബിൾ കരാർ ഉണ്ടാക്കാൻ ശ്രമം നടത്തിവരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിനായുള്ള നിർദ്ദേശങ്ങൾ സൗദി അറേബ്യക്കു സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാർക്ക് ഡിസംബർ ഒന്നുമുതൽ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ട്. ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കാതെ എല്ലാവർക്കും പ്രവേശനം നൽകാനാണ് സൗദി തീരുമാനിച്ചത്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ എയർബബിൾ കരാറില്ലാത്തതിനാൽ ചാർട്ടേഡ് വിമാനങ്ങളാണ് ഇപ്പോഴുള്ളത്. അതിനാൽ കൂടുതൽ യാത്രക്കാർക്ക് സൗദി നൽകിയ ഇളവ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചോദ്യം ഉന്നയിച്ചത്.

Advertising
Advertising

സൗദിയിലെത്തുന്നവർ അഞ്ച് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം. ഇവർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബുക്ക് ചെയ്യണം. സൗദിയിൽ നിന്ന് വാക്സിനെടുത്തവർക്ക് ഇതിൽ ഇളവുണ്ട്. ഒരു ഡോസെടുത്താൽ മൂന്നു ദിന ക്വാറന്റൈൻ മതി. രണ്ട് ഡോസെടുത്തവർക്ക് ക്വാറന്റൈൻ വേണ്ട. എന്നാൽ ഇത്തരം ക്വാറന്റൈൻ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് കൃത്യമായ ഗൈഡ്ലൈൻ ഇറങ്ങിയിട്ടില്ല. നിലവിൽ സൗദി എയർലൈൻസിന്റെ വെബ്സൈറ്റിൽ മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. സൗദിയിൽ എത്തിയ ശേഷമുള്ള ക്വാറന്റൈൻ പാക്കേജ് എങ്ങിനെ എടുക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News