ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്കെറിഞ്ഞ സംഭവം; റെയിൽവേക്ക് കോടതിയുടെ നോട്ടീസ്

കേസിന്റെ അടുത്ത വാദം മാർച്ച് ആദ്യവാരം നടക്കും

Update: 2024-02-06 06:20 GMT
Editor : ലിസി. പി | By : Web Desk

ലഖ്നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പുറത്തേക്കെറിഞ്ഞ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി.2016ലാണ് യു.പിയിലെ മൗവിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ചയാണ് ജസ്റ്റിസ് എ ആർ മസൂദി, ജസ്റ്റിസ് ബി ആർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് റെയിൽവെക്ക് നോട്ടീസ് അയച്ചത്. യുവതിക്ക് നാല് ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. അതിൽ 2,81,000 രൂപയാണ് അതിജീവിതക്ക് നൽകിയത്. ബാക്കി തുക  എന്തുകൊണ്ടാണ് ഇതുവരെ നൽകാത്തതെന്നും കോടതി വാദം കേൾക്കുന്നതിനിടെ ചോദിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ അടുത്ത വാദം മാർച്ച് ആദ്യവാരം നടക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News