പ്രായപൂർത്തിയാകാത്ത താരത്തെക്കൊണ്ട് മസാജ്; യുപി ക്രിക്കറ്റ് പരിശീലകന് സസ്പെന്‍ഷന്‍

ദേവരിയയിലെ രവീന്ദ്ര കിഷോർ ഷാഹി സ്‌പോർട്‌സ് സ്റ്റേഡിയത്തിലെ കോച്ചായ അബ്ദുൾ അഹദിനെയാണ് സസ്പെന്‍ഡ് ചെയ്തത്

Update: 2023-02-10 05:49 GMT
വീഡിയോയിലെ ദൃശ്യത്തില്‍ നിന്നും

ദേവരിയ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത കളിക്കാരനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ക്രിക്കറ്റ് പരിശീലകനെ സസ്പെന്‍ഡ് ചെയ്തു. ദേവരിയയിലെ രവീന്ദ്ര കിഷോർ ഷാഹി സ്‌പോർട്‌സ് സ്റ്റേഡിയത്തിലെ കോച്ചായ അബ്ദുൾ അഹദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

കോച്ചും വാർഡനുമായ അബ്ദുൾ അഹദ് ഹോസ്റ്റലിനുള്ളിൽ പ്രായപൂർത്തിയാകാത്ത ക്രിക്കറ്റ് ട്രെയിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് സ്‌പോർട്‌സ് ഡയറക്ടർ ഡോ.ആർ.പി സിംഗ് നടപടി സ്വീകരിച്ചത്.ഉത്തരവ് പ്രകാരം, സസ്പെൻഷൻ കാലയളവിൽ, അഹാദ് ലഖ്‌നൗവിലെ റീജിയണൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യും. സ്‌പോർട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എൻ സിങ് കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ആഗസ്തിലാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് വീഡിയോ വൈറലായതോടെ കായിക വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Advertising
Advertising

അതേസമയം, പ്രായപൂർത്തിയാകാത്ത താരം പരിശീലകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശീലകന്‍ മോശമായി സംസാരിച്ചെന്നും മസാജ് ചെയ്യാന്‍ നിർബന്ധിച്ചെന്നും വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും താരം ആരോപിച്ചു. പിതാവിനോട് സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പറയുന്നു. എന്നാല്‍ ആഗസ്തില്‍ ബാഡ്മിന്‍റണ്‍ കളിക്കുന്നതിനിടെ വീണു മുതുകിന് പരിക്കേറ്റതായി കോച്ച് ഇന്ത്യ ടുഡേയോട് പറഞ്ഞു. വേദന കടുത്തപ്പോള്‍ മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് വീഡിയോ ചെയ്തതെന്നും എന്തിനാണെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വീഡിയോ ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം സദർ എഡിഎമ്മിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം രൂപീകരിച്ചു.ഈ സമിതി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News