ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് യോഗി ആദിത്യനാഥ്

കേസിൽ അറസ്റ്റിലായ ആറ് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Update: 2022-09-16 06:02 GMT
Advertising

ലഖ്‌നൗ: ലഖിംപൂർ ഖേരിയിലെ ദലിത് സഹോദരിമാരുടെ കൊലപാതക കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിചാരണ ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നും യോഗി പറഞ്ഞു .

കേസിൽ അറസ്റ്റിലായ ആറ് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരിയിൽ പതിനേഴും പതിനഞ്ചും വയസ്സായ ദലിത് സഹോദരിമാരെ വയലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബലാത്സംഗത്തിന് ഇരയായ കുട്ടികൾ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടതോടെ പ്രതികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതികളെല്ലാവരും പ്രദേശവാസികൾ തന്നെയാണെന്നാണ് റിപ്പോർട്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News