നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് യു.പി സർക്കാർ ശിപാർശ

നിലവിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്

Update: 2021-09-23 01:52 GMT

അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത്‌ നരേന്ദ്രഗിരിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് യു.പി സർക്കാർ ശിപാർശ. നിലവിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികളും അഖാഡ പരിഷത്തും ആവശ്യപ്പെട്ടിരുന്നു.

മുൻ ശിഷ്യന്മാരായ ആനന്ദ് ഗിരി,സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. നരേന്ദ്ര ഗിരിയും ശിഷ്യന്മാരും തമ്മിലുള്ള സ്വത്ത് തർക്കം തീർക്കാനുള്ള ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചവരെയും മഠത്തിൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. അതേസമയം നരേന്ദ്ര ഗിരിയുടെത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈ റിപ്പോർട്ട് ഉടൻ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News