പാളത്തിൽ ബൈക്ക് കുടുങ്ങി, ടെയിനിടിക്കാതെ തലനാരിഴയ്ക്ക് യുവാവിന്റെ രക്ഷപ്പെടൽ: വീഡിയോ

ട്രെയിൻ തൊട്ടടുത്തെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ച് ട്രാക്കിൽ നിന്ന് ഓടിയകലുന്നത്

Update: 2022-08-30 13:29 GMT

എട്ടാവ: പാളത്തിൽ കുടുങ്ങിയ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്. ഉത്തർപ്രദേശിലെ എട്ടാവയിൽ രാംനഗർ ഏരിയയിലുള്ള റെയിൽവേ പാളത്തിലായിരുന്നു നാടകീയ സംഭവം.

ചീറിപ്പാഞ്ഞെത്തിയ ജാർഖണ്ഡ് സ്വർണ ജയന്തി എക്‌സ്പ്രസിൽ നിന്ന് തലനാരിഴയ്ക്കാണ് യുവാവ് രക്ഷപെട്ടത്. ഏറെ നേരം ബൈക്ക് പാളത്തിൽ നിന്നെടുക്കാൻ പരിശ്രമിക്കുന്നതും ട്രെയിനെത്തുന്നത് തൊട്ട് മുമ്പ് ഇയാൾ പാളത്തിൽ നിന്ന് ചാടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവാവിനൊപ്പം ഏറെയാളുകൾ പാളത്തിലുണ്ടായിരുന്നെങ്കിലും ട്രെയിൻ വരുന്നത് കണ്ട് ഇവരൊക്കെ ട്രാക്കിൽ നിന്ന് മാറി. 

Advertising
Advertising
Full View

ട്രെയിൻ തൊട്ടടുത്തെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് യുവാവ് ബൈക്ക് ഉപേക്ഷിച്ച് ട്രാക്കിൽ നിന്ന് ഓടിയകലുന്നത്. യുവാവ് മാറിയതും ബൈക്ക് തവിടുപൊടിയാക്കി ട്രെയിൻ കടന്നു പോയി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News