മതവിശ്വാസം കുറ്റകൃത്യമല്ല; യുപി പൊലീസിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കണം: എസ്‌ഐഒ

അന്യയായമായ കേസുകളിലൂടെയും പൊലീസ് വേട്ടയാടലുകളിലൂടെയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത് എസ്ഐഒ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു

Update: 2025-09-30 15:38 GMT

SIO | Photo | Special Arrangement

ന്യൂഡൽഹി: മുഹമ്മദ് നബിയോടുള്ള സ്‌നേഹം സമാധാനപരമായി പ്രകടിപ്പിക്കുന്ന വിശ്വാസികൾക്കെതിരെ വ്യാപകമായി വർധിച്ചുവരുന്ന യുപി പൊലീസിന്റെ അന്യായ കേസുകളും പൊലീസ് ക്രൂരതകളും അവസാനിപ്പിക്കണമെന്ന് എസ്‌ഐഒ. പ്രവാചകനോടുള്ള സ്‌നേഹം വിശ്വാസപ്രമാണമാണ്. അന്യയായമായ കേസുകളിലൂടെയും പൊലീസ് വേട്ടയാടലുകളിലൂടെയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്.

'പ്രവാചകൻ മുഹമ്മദ് നബിയെ ഞാൻ സ്‌നേഹിക്കുന്നു' എന്ന സമാധാനപരമായ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും പതിച്ചതിന് ചുമത്തിയ എല്ലാ വ്യാജ കേസുകളും എഫ്ഐആറുകളും ഉടൻ പിൻവലിക്കണമെന്ന് എസ്‌ഐഒ ആവശ്യപ്പെടുന്നു. വിശ്വാസം പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ഓരോ പൗരന്റെയും ജനാധിപത്യ അവകാശം സംരക്ഷിക്കണമെന്നും പ്രവാചകനോടുള്ള സ്‌നേഹം കുറ്റകൃത്യമാക്കാൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങളെ തുറന്നെതിർക്കണമെന്നും എസ്‌ഐഒ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News