യുപിയിൽ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മമതയുമെത്തുന്നു; എസ്പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും

ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് വെർച്വൽ റാലിയിൽ മമത സംസാരിക്കും. വരാണസിയിൽ നടക്കുന്ന വെർച്വൽ റാലിയിലും അഖിലേഷിനൊപ്പം മമത സംബന്ധിക്കും

Update: 2022-01-18 16:52 GMT
Editor : Shaheer | By : Web Desk

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. സമാജ്‌വാദി പാർട്ടി(എസ്പി)ക്കു വേണ്ടിയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പ്രചാരണം നടത്തുക. ലഖ്‌നൗവിൽ നടക്കുന്ന അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കും.

എസ്പി ഉപാധ്യക്ഷൻ കിരൺമോയ് നന്ദയാണ് കൊൽക്കത്തയിൽ നേരിട്ടെത്തിയാണ് മമതയെ പാർട്ടി പ്രചാരണ പരിപാടിയിലേക്ക് ക്ഷണിച്ചത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പ് വെർച്വൽ റാലിയിൽ ഓൺലൈനായി മമതയും സംസാരിക്കും. വരാണസിയിൽ നടക്കുന്ന വെർച്വൽ റാലിയിലും അഖിലേഷിനൊപ്പം മമത സംബന്ധിക്കും.

Advertising
Advertising

തെരഞ്ഞെടുപ്പിൽ എസ്പിക്ക് പുറത്തുനിന്ന് പിന്തുണ നൽകുമെന്ന് മമത ഉറപ്പുനൽകിയതായി നന്ദ അറിയിച്ചു. തെരഞ്ഞെടുപ്പിൽ തൃണമൂൽ മത്സരിക്കില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. മിർസാപൂരിൽ എസ്പി തൃണമൂലിന് സീറ്റ് നൽകുമെന്നുള്ള വാർത്തകളുണ്ടായിരുന്നു.

ബിജെപിക്കെതിരെ മമത നടത്തിയ പോരാട്ടം രാജ്യം മുഴുവൻ കണ്ടതാണ്. എസ്പിയും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ പ്രചാരണത്തിനെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ആവശ്യമെങ്കിൽ പാർട്ടിക്കായി പ്രചാരണത്തിനെത്താമെന്ന് മമത നേരത്തെ തന്നെ അഖിലേഷിനെ അറിയിച്ചിരുന്നു-മമതയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കിരൺമോയ് നന്ദ അറിയിച്ചു.

Summary: UP polls: Mamata Banerjee to campaign for SP, join virtual rally with Akhilesh in Lucknow

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News