ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത്; യോഗിക്ക് മറുപടിയുമായി രാഹുൽഗാന്ധിയും

കാശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയും ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണെന്നും രാഹുൽ പറഞ്ഞു

Update: 2022-02-10 15:00 GMT
Editor : ലിസി. പി | By : Web Desk

കേരളമോ ജമ്മു കശ്മീരോ പശ്ചിമ ബംഗാളോ പോലെയാകാതിരിക്കാൻ യു.പിയിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമന്ന യോഗി ആദിത്യനാഥിന്റെ വിവാദപരാമർശത്തിനെതിരെ ചുട്ട മറുപടിയുമായി രാഹുൽഗാന്ധി.

കാശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ വരെയും ഇന്ത്യ അതിന്റെ എല്ലാ നിറങ്ങളിലും മനോഹരമാണ്. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു. സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും വൈവിധ്യമാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും വയനാട് എം.പി കൂടിയായ രാഹുൽ പറഞ്ഞു.

Advertising
Advertising

ഉത്തർപ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പാണ് യോഗി ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തത്.

യോഗിയുടെ വീഡിയോക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ശശി തരൂരുമടക്കമുള്ള പ്രമുഖർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. യു.പി കേരളം പോലെയായൽ അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുമെന്നും മികച്ച വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഉണ്ടാകുമെന്നും പിണറായി വിജയൻ  ഹിന്ദിയും ഇംഗ്ലീഷുമായി യോഗിക്ക് മറുപടി നൽകിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News