ഒരു ഫോൺ വാങ്ങിയാൽ രണ്ട് ബിയർ സൗജന്യം: ഹോളി ഓഫറിൽ 'എട്ടിന്റെ പണി' വാങ്ങി കടയുടമ

സൗജന്യ ബിയർ എന്ന വാർത്ത അറിഞ്ഞ് വൻ ജനാവലിയാണ് കടയിലേക്ക് ഇരച്ചെത്തിയത്

Update: 2023-03-11 12:55 GMT

ലഖ്‌നൗ: യുപിയിൽ ഹോളി ഓഫർ നൽകി പണി വാങ്ങി മൊബൈൽ ഷോപ്പുടമ. ഒരു സ്മാർട്ട് ഫോൺ വാങ്ങിയാൽ രണ്ട് ക്യാൻ ബിയർ സൗജന്യം എന്ന ഓഫറിൽ രാജേഷ് മൗര്യ എന്നയാളാണ് കുരുക്കിലായത്. ഓഫർ നൽകിയതിന് മൗര്യയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളുടെ കടയും സീൽ ചെയ്തു.

കോട്ട് വാലിയിലെ ചൗരി റോഡിൽ കുറേ നാളുകളായി മൊബൈൽ കട നടത്തുകയാണ് മൗര്യ. മാർച്ച് 3 മുതൽ 7 വരെ തന്റെ കടയിൽ നിന്ന് ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ വാങ്ങിയാൽ രണ്ട് ക്യാൻ ബിയർ എന്നതായിരുന്നു ഹോളിക്ക് മൗര്യ ഏർപ്പെടുത്തിയിരുന്ന ഓഫർ. കടയിലും പരിസരത്തുമെല്ലാം ഓഫർ പരാമർശിച്ച് ഇയാൾ പോസ്റ്ററുകൾ ഒട്ടിക്കുകയും നോട്ടീസ് വിതരണം നടത്തുകയും ചെയ്തിരുന്നു.

Advertising
Advertising

സൗജന്യ ബിയർ എന്ന വാർത്ത അറിഞ്ഞ് വൻ ജനാവലിയാണ് കടയിലേക്ക് ഇരച്ചെത്തിയത്. സംഭവമറിഞ്ഞ പൊലീസ് അധികം വൈകാതെ തന്നെ സ്ഥലത്തെത്തി മൗര്യയെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 151 പ്രകാരം പൊതു സമാധാനത്തിന് ഭംഗം വരുത്തിയെന്നതാണ് മൗര്യയ്‌ക്കെതിരെയുള്ള കുറ്റം. കടയ്ക്കു മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ ഏറെ കഷ്ടപ്പെട്ടാണ് പൊലീസ് പറഞ്ഞയച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News