സിസേറിയനിടെ ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ തുണി മറന്നുവച്ചു; യുവതിക്ക് ദാരുണാന്ത്യം

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി 6നായിരുന്നു രാപൂര്‍ സ്വദേശിയായ നീലത്തിന്‍റെ ശസ്ത്രക്രിയ

Update: 2021-07-29 04:58 GMT

സിസേറിയനിടെ ഡോക്ടര്‍മാര്‍ തുണിയുടെ ഭാഗം വയറിനുള്ളില്‍ മറന്നുവച്ച ശേഷം ഗുരുതരാവസ്ഥയിലായ യുവതി(30) മരിച്ചു. ലക്നൌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ചയാണ് മരിച്ചത്.

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി 6നായിരുന്നു രാംപൂര്‍ സ്വദേശിയായ നീലത്തിന്‍റെ ശസ്ത്രക്രിയ. യുവതി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തിരുന്നു. സിസേറിയന് പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ തുണി കണ്ടെത്തിയത്. അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു യുവതി. തുടര്‍ന്നും യുവതിയുടെ നിലയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

തുണി മറന്നു വച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്ക് രൂപം കൊടുത്തിരുന്നു. എന്നാല്‍ ഈ സമിതി തന്‍റെ ഭാഗം കേട്ടില്ലെന്ന് ഭര്‍ത്താവ് മനോജ് പറഞ്ഞു. അന്വേഷണ സമിതി ബന്ധപ്പെട്ട ഡോക്ടറുടെ മൊഴിയെടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയില്ലെന്ന് മെഡിക്കല്‍ കോളേജ് വക്താവ് ഡോ.പൂജ ത്രിപാഠി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News