യു.പിയിൽ ഓടുന്ന ടാക്സിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; മൂന്ന് പേർ പിടിയിൽ ‌

പ്രതികൾ പിന്നീട് യുവതിയെ ഏത്മാദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് ഇറക്കിവിടുകയും സ്ഥലത്തു നിന്ന് മുങ്ങുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Update: 2022-12-28 16:33 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ വനിതാ യാത്രികയെ ഷെയർ ടാക്സിയിൽ കൂട്ടബലാത്സം​ഗം ചെയ്തു. ആ​ഗ്രയിലെ എക്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയിൽ നിന്ന് കാറിൽ കയറിയ യുവതിയെയാണ് മൂന്ന് പേർ ചേർന്ന് ബലാത്സം​ഗം ചെയ്തത്. സംഭത്തിൽ പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതികൾ പിന്നീട് യുവതിയെ ഏത്മാദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് ഇറക്കിവിടുകയും തുടർന്ന് സ്ഥലത്തു നിന്ന് മുങ്ങുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

യുവതി പിറ്റേന്ന് ഏത്മാദ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായതെന്ന് ആ​ഗ്ര പൊലീസ് അറിയിച്ചു.

Advertising
Advertising

'നോയ്ഡയിൽ നിന്ന് ചൊവ്വാഴ്ച രാത്രി 8.30നാണ് യുവതി ഷെയർ ടാക്സിയിൽ കയറുന്നത്. ഫിറോസാബാദിലേക്ക് പോവുകയായിരുന്നു വാഹനം. ടാക്സിക്കുള്ളിലുണ്ടായിരുന്ന മൂന്ന് പേർ യമുന എക്‌സ്‌പ്രസ്‌വേയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് എത്മാദ്പൂരിൽ ഇറക്കിവിടുകയും ചെയ്തു. യുവതി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ ഫിറോസാബാദിലേക്ക് പോവുകയായിരുന്നു'- ആഗ്ര പൊലീസ് കമ്മീഷണർ ഡോ. പ്രീതീന്ദർ സിങ് പറഞ്ഞു.

'ബുധനാഴ്‌ച രാവിലെ, യുവതി എത്മാദ്പൂർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് വൈദ്യപരിശോധനയ്‌ക്ക് മുമ്പ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തു'- അദ്ദേഹം പറഞ്ഞു.

കൃത്യം നടന്ന മാരുതി ഈക്കോ ടാക്സി കണ്ടെത്താൻ ടോൾ പ്ലാസകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെന്നും തുടർന്ന് വാഹനം പിടിച്ചെടുത്തതായും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

'കേസിൽ ഉൾപ്പെട്ട മൂന്ന് യുവാക്കളെ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News