അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനം അമൃത്സറിലെത്തി

ഇതോടെ അമേരിക്കയിൽ നിന്ന് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ എണ്ണം 335 ആയി.

Update: 2025-02-16 17:16 GMT

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം യൂഎസ് സൈനിക വിമാനം അമൃത്സറിലെത്തി. 112 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതോടെ അമേരിക്കയിൽ നിന്ന് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ എണ്ണം 335 ആയി.

തിരിച്ചയച്ചവരിൽ 44 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും 31 പേർ പഞ്ചാബിൽ നിന്നുമുള്ളവരാണ്. ഉത്തർപ്രദേശിൽ നിന്ന് രണ്ടുപേരും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമുണ്ട്.

അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം കഴിഞ്ഞ ദിവസമാണ് അമൃത്സറിൽ എത്തിയത്. 116 പേരാണ് യുഎസ് വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്നത്. ആദ്യ വിമാനത്തിൽ 104 അനധികൃത കുടിയേറ്റക്കാരെയാണ് യുഎസ് നാടുകടത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News