സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവർക്കായുളള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ

പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് തുരങ്ക മുഖത്ത് ഒരുക്കിയിരിക്കുന്നത്

Update: 2023-11-23 03:08 GMT

ഉത്തരകാശി: മരണത്തെ മുഖാമുഖം കണ്ട സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ ജീവിതത്തിലേക്ക്. 41 തൊഴിലാളികൾ പുറത്ത് എത്താൻ ഇനി അൽപസമയം മാത്രം. പുറത്ത് എത്തുന്ന തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് തുരങ്ക മുഖത്ത് ഒരുക്കിയത്.

അനശ്ചിതത്വത്തിൻ്റെ ഇരുന്നൂറിലേറെ മണിക്കൂറുകൾ പിന്നിട്ടാണ് 41 തൊഴിലാളികൾ ജീവിതത്തിലേക്ക് മടങ്ങുന്നത്. 11 ദിനരാത്രങ്ങൾ തൊഴിലാളികൾ ആത്മവിശ്വാസവും ധൈര്യവും കൈവിടാതെ രക്ഷാ പ്രവർത്തനത്തിന് പിന്തുണ നൽകി. പത്തോളം വിദഗ്ധ വിഭാഗങ്ങളും അന്താരാഷ്ട്ര സംഘടനകളിലെ വിദഗ്ധരും കൈകോർത്തതോടെയാണ് നീണ്ട 275 മണിക്കൂറുകൾ കൊണ്ട് തൊഴിലാളികളെ പുറത്ത് എത്തിക്കാൻ വഴി തുറന്നത്.

Advertising
Advertising

രക്ഷാപ്രവർത്തനത്തിൻ്റെ പല ഘട്ടങ്ങളിലും നേരിടേണ്ടി വന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. പുറത്ത് എത്തുന്ന തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ നേരത്തെ സജ്ജമാക്കിയിരുന്നു. ചിന്യാലിസൗർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആണ് തൊഴിലാളികൾക്ക് വേണ്ടി 41 ബെഡുകൾ അധികൃതർ ഒരുക്കിയത്.

ഇവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാനുള്ള മുൻ കരുതലുകളും അധികൃതർ ഒരുക്കിയിരുന്നു. സിൽക്യാര തുരങ്ക മുഖത്ത് നിന്നും സമാന്തര രക്ഷാപാത ഒരുക്കാനുള്ള ശ്രമങ്ങൾ ഇന്നലെ അർധരാത്രിക്ക് ശേഷമാണ് ലക്ഷ്യം കണ്ടത്. പൈപ്പുകൾ സ്ഥാപിച്ച് തൊഴിലാളികളെ പുറത്ത് എത്തിക്കാൻ സഹായവുമായി ഇന്നലെ രാത്രിയോടെ ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളും തുരങ്കത്തിൽ പ്രവേശിച്ചു. ഉത്തരകാശി ടണൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിർമ്മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളിലും പരിശോധന നടത്താൻ ദേശീയപാത വികസന അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News