മാംസാഹാരം ആളുകാണാതെ മൂടിവെക്കണം; കച്ചവടക്കാരോട് വഡോദര മുൻസിപ്പാലിറ്റി

വഡോദര മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹിതേന്ദ്ര പട്ടേൽ ഈ നിർദേശങ്ങൾ നടപ്പാക്കാൻ വാക്കാൽ അനുമതി നൽകി എന്നാണ് വിവരം. ശുചിത്വ കാരണങ്ങളാലാണ് ഇത്തരമൊരു നിർദേശം നൽകിയത് എന്നാണ് അധികാരികളുടെ ന്യായം.

Update: 2021-11-12 10:46 GMT

റോഡരികിൽ മാംസാഹാരങ്ങൾ വിൽക്കുന്നവർ ആളുകാണാതെ മറച്ചുവെക്കണമെന്ന് ഗുജറാത്തിലെ വഡോദര മുൻസിപ്പാലിറ്റി അധികൃതർ. നിർദേശം ലംഘിച്ചാൽ പിഴ ഈടാക്കുമെന്ന് കച്ചവടക്കാർക്ക് മുൻസിപ്പൽ അധികൃതർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുട്ടകൊണ്ടുണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിലും ഈ നിർദേശം ബാധകമാണ്.

വഡോദരക്ക് സമാനമായി ഗുജറാത്തിലെ മറ്റൊരു നഗരമായ രാജ്കോട്ടിലും നോൺവെജ് ഭക്ഷണം വിൽക്കുന്ന കടകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത്തരം കടകൾ നഗരത്തിൽ ഒരിടത്തായി മാത്രം പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഇവിടെ പ്രധാന പാതകളുടെ വശത്ത് വിൽപ്പനക്കായി അനുമതി നൽകിയിരുന്നില്ല. വഡോദരയിലും നിയന്ത്രണങ്ങൾ വന്നതോടെയാണ് വിഷയം ചർച്ചയാവുന്നത്.

Advertising
Advertising

വഡോദര മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹിതേന്ദ്ര പട്ടേൽ ഈ നിർദേശങ്ങൾ നടപ്പാക്കാൻ വാക്കാൽ അനുമതി നൽകി എന്നാണ് വിവരം. ശുചിത്വ കാരണങ്ങളാലാണ് ഇത്തരമൊരു നിർദേശം നൽകിയത് എന്നാണ് അധികാരികളുടെ ന്യായം.

അതിലെ കടന്നുപോവുന്ന ആർക്കും മാംസാഹാരങ്ങൾ കാണാൻ കഴിയില്ലെന്ന് അവർ ഉറപ്പാക്കണ്ടതുണ്ട്. അത് നമ്മുടെ മതവികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മാംസാഹാരങ്ങൾ പ്രദർശിപ്പിച്ചു വിൽക്കുന്നത് സാമ്പ്രദായികമായിരിക്കാം എന്നാൽ അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഹിതേന്ദ്ര പട്ടേൽ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News