'ലവ് ജിഹാദ്' ആരോപിച്ച് മുസ്‌ലിം യുവാവിനു ക്രൂരമര്‍ദനം; വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ

ചിക്കമഗളൂരുവിലാണ് ഡാൻസ് മാസ്റ്ററായ യുവാവിനെതിരെ ആക്രമണം നടന്നത്

Update: 2024-02-09 09:13 GMT
Editor : Shaheer | By : Web Desk
Advertising

ചിക്കമഗളൂരു: 'ലവ് ജിഹാദ്' ആരോപിച്ച് മുസ്‌ലിം യുവാവിനെ ആക്രമിച്ച വി.എച്ച്.പി നേതാക്കളെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. ചിക്കമഗളൂരുവിലെ ആൽദുരുവിലാണു സംഭവം. ഏഴുപേരാണു സംഭവത്തിൽ പിടിയിലായത്.

കൗമാരക്കാരിയായ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ചു വലയിലാക്കാനും മതംമാറ്റാനും ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡാൻസ് മാസ്റ്ററായ റുമാനെ ഹിന്ദുത്വ സംഘം ആക്രമിച്ചത്. യുവാവിന്റെ ഓഫിസിലെത്തിയായിരുന്നു ആക്രമണം. വാതിൽ പൂട്ടി ക്രൂരമായി മർദിക്കുകയായിരുന്നു. 'ലവ് ജിഹാദി'നുള്ള നീക്കമാണെന്നായിരുന്നു ആരോപണം.

തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകുകയും ചെയ്തിരുന്നത്. എന്നാൽ, പരാതി വ്യാജമാണെന്നും തങ്ങളുടെ മകനെ ഒരു സംഘം അന്യായമായി ആക്രമിച്ചെന്നും കാണിച്ച് റുമാന്റെ കുടുംബവും പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയായിരുന്നു ഏഴ് വി.എച്ച്.പി പ്രവർത്തകർ പിടിയിലായത്.

സംഭവത്തിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണിവിടെ. അക്രമസംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Summary: 7 VHP activists held in Karnataka for assaulting Muslim youth over ‘Love Jihad’ allegations

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News