മുംബൈ ലഹരിക്കേസ്: സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം

വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു. കേസിലെ സാക്ഷി പ്രഭാകർ സെയിൽ എൻ.സി.ബി ഓഫീസിലെത്തി മൊഴി നൽകി.

Update: 2021-10-25 08:21 GMT

മുംബൈ ലഹരി കേസിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കും. വകുപ്പുതല അന്വേഷണത്തിനും എൻ.സി.ബി ഡയറക്ടർ ജനറൽ സത്യ നാരായൺ പ്രധാൻ ഉത്തരവിട്ടു. കേസിലെ സാക്ഷി പ്രഭാകർ സെയിൽ എൻ.സി.ബി ഓഫീസിലെത്തി മൊഴി നൽകി.

മുംബൈ ലഹരി കേസ് അന്വേഷിക്കുന്ന എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ കേസിലെ സാഷി പ്രഭാകർ സെയ്ൽ ഉയർത്തിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം. കേസ് അന്വേഷണത്തിൽ ഉണ്ടാകുന്ന ഏത് പരാതിയും അന്വേഷിക്കുമെന്നും എൻ.സി.ബി ഡയറക്ടർ ജനറൽ അറിയിച്ചു. ആരോപണങ്ങൾക്കിടെയാണ് കേസിലെ സാക്ഷി പ്രഭാകർ സെയ്ൽ മുംബൈ എൻ.സി.ബി കമ്മീഷണര്‍ ഓഫീസിലെത്തി മൊഴി നൽകിയത്.

Advertising
Advertising

തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി സമീർ വാങ്കഡെ ആവർത്തിച്ചു. പ്രഭാകർ സെയ്ലിന്റെ വെളിപ്പെടുത്തൽ കേസ് അന്വേഷണം വഴി തെറ്റിക്കാനെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും സമീർ വാങ്കഡെ പറഞ്ഞു. കേസ് അന്വേഷണം സംബന്ധിച്ച് എൻ.സി.ബിയും സമീർ വാങ്കഡെയും സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകി.  

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ലഹരിക്കേസിലെ സാക്ഷിമൊഴിയാണ് എൻ.സി.ബിയെ പ്രതിരോധത്തിലാക്കിയത്. ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസായി ഷാരൂഖ് ഖാനോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 18 കോടി എൻ.സി.ബി സോണൽ ഡയറക്ടറായ സമീർ വാങ്കഡെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News