വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്,വീഡിയോ

വരന്‍റെ പിതൃസഹോദരിയുടെ ഭര്‍ത്താവിന് പനീര്‍ കിട്ടാത്തതാണ് മംഗളകരമായ ചടങ്ങ് അലങ്കോലമാക്കിയത്

Update: 2023-02-14 02:06 GMT

യുപിയില്‍ കല്യാണപ്പന്തലിലുണ്ടായ കൂട്ടത്തല്ല്

ബാഗ്പത്:കല്യാണ വീട്ടില്‍ ഏത് സൈഡില്‍ നിന്നാണ് എപ്പോഴാണ് അടി വരുന്നതെന്ന് പറയാന്‍ സാധിക്കില്ല. പപ്പടം തീര്‍ന്നു പോയി, ചിക്കന്‍റെ കാല് വിളമ്പിയില്ല, ഇഷ്ടപ്പെട്ട പാട്ട് വച്ചില്ല തുടങ്ങിയ നിസ്സാര പ്രശ്നങ്ങളായിരിക്കും വഴക്കിന് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബാഗ്പതിലുണ്ടായ കൂട്ടത്തല്ലിന് കാരണവും ഇതു തന്നെയായിരുന്നു. പന്തലില്‍ വിവാഹ സദ്യ വിളമ്പുമ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടാത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

വരന്‍റെ പിതൃസഹോദരിയുടെ ഭര്‍ത്താവിന് പനീര്‍ കിട്ടാത്തതാണ് മംഗളകരമായ ചടങ്ങ് അലങ്കോലമാക്കിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിഥികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. സ്ത്രീകള്‍ വഴക്ക് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. വടിയും ബെല്‍റ്റും ഉപയോഗിച്ചാണ് അടിക്കുന്നത്. വിവാഹത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് വയ്ക്കാത്തതിന്‍റെ പേരിലും വാക്കുതര്‍ക്കമുണ്ടായതായും ദൃക്സാക്ഷികള്‍ പറയുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Advertising
Advertising

നിരവധി പേരാണ് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. നിസ്സാരകാര്യങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്യാനുള്ള ആളുകളുടെ കഴിവില്ലായ്മയെക്കുറിച്ച് പലരും തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചപ്പോൾ ചിലര്‍ ഇതൊരു തമാശയായിട്ടാണ് കരുതിയത്. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News