ഹരിയാനയിലെ വോട്ടുകൊള്ള; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

എല്ലാ പരാജയങ്ങൾക്ക് ശേഷവും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇവിഎമ്മിനേയും കുറ്റപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

Update: 2025-11-05 09:02 GMT

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നതെന്നും തുടർച്ചയായ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവുന്നില്ലെന്നും കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് അങ്കലാപ്പിലായിരുന്നു. നേതാക്കൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. എല്ലാ പരാജയങ്ങൾക്ക് ശേഷവും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇവിഎമ്മിനേയും കുറ്റപ്പെടുത്തുകയാണ്. ബിഹാറിൽ പരാജയം ഉണ്ടാവുമെന്ന് അറിഞ്ഞാണ് പുതിയ ആരോപണം. പ്രശ്‌നം രാഹുലിന് മാത്രമാണ്. 2004 ൽ ബിജെപി ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പറഞ്ഞിരുന്നത്. എന്നാൽ, ഞങ്ങൾ പരാജയപ്പെട്ടുവെന്നും കിരൺ റിജിജു പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News