വോട്ട് കൊള്ള; രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര വൻ വിജയമെന്ന് എഐസിസി

വോട്ട് കൊള്ളയും ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണവും പാർലമെന്റിനെ ഇന്നും പ്രക്ഷുബ്ധമാക്കും

Update: 2025-08-20 01:40 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര വൻ വിജയമെന്ന് എഐസിസി വിലയിരുത്തൽ. ആദ്യ മൂന്ന് ദിവസവും മികച്ച ജന പിന്തുണയാണ് ബീഹാറിലെ ഗ്രാമങ്ങളിലും നഗരങ്ങിലും യാത്രക്ക് ലഭിച്ചത്. യുവാക്കൾക്കിടയിലും യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇൻഡ്യാ സഖ്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ന് യാത്രക്ക് ഇടവേളയാണ്. നാളെ ഷെയ്ഖ്പുരയിൽ നിന്നാണ് യാത്ര പുനരാരംഭിക്കുക. വോട്ട് കൊള്ള ആരോപണത്തിലും ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തിലും പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭക്കകത്തും പുറത്തും പ്രതിഷേധിക്കും.

പ്രതിപക്ഷം വോട്ട് ചോരി എന്ന മുദ്രാവാക്യം വിളിച്ചതോടെയാണ് ഇന്നലെ ഇരുസഭകളും പിരിഞ്ഞത്. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപിയോട്‌ പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ആവർത്തിച്ച്‌ ശരിവയ്‌ക്കുന്നതാണ്‌ പരിഷ്കരിച്ച ബിഹാർ വോട്ടർ പട്ടികയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News