'കുറഞ്ഞ വിലക്ക് പെട്രോള്‍ വേണോ? അഫ്ഗാനിലേക്ക് പോയ്ക്കോ''; മാധ്യമ പ്രവര്‍ത്തകനോട് ബി.ജെ.പി നേതാവ്

മധ്യപ്രദേശിലെ കത്നി ജില്ലാ ബി.ജെ.പി പ്രസിഡന്‍റ് രാംരതന്‍ പായലാണ് വിവാദ പരാമര്‍ശം നടത്തിയത്.

Update: 2021-08-20 17:31 GMT
Editor : ijas

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ കത്നി ജില്ലാ ബി.ജെ.പി പ്രസിഡന്‍റ് രാംരതന്‍ പായലാണ് വിവാദ പരാമര്‍ശം നടത്തിയത്.

പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് പോവാനാണ് ബി.ജെ.പി നേതാവ് ക്ഷുഭിതനായി ആവശ്യപ്പെട്ടത്.

'താലിബാനിലേക്ക് പോവുക, അഫ്ഗാനിസ്താനിലേക്ക് പോകുക, അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയാണ് വില. അവിടെ പോയി നിറയ്ക്കൂ. പെട്രോൾ നിറയ്ക്കാൻ ഒരാൾ പോലും അവിടെ അവശേഷിക്കുന്നില്ല. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വമെങ്കിലും ഉണ്ട്.'- രാംരതൻ പായല്‍ പറഞ്ഞു.

Advertising
Advertising

'കോവിഡ് മൂന്നാം തരംഗം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഇതിനോടകം രണ്ട് കോവിഡ് തരംഗങ്ങളെ ഇന്ത്യ അഭിമുഖീകരിച്ചു. എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ''- അദ്ദേഹം ചോദിച്ചു.

യുവമോർച്ച സംഘടിപ്പിച്ച മരം നടൽ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാംരതൻ. രാജ്യത്തെ ജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാം ജതന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News