'വഖഫ് മൗലികാവകാശമല്ല'; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേന്ദ്രത്തിനായി സുപ്രിംകോടതിയിൽ ഹാജരായത്.

Update: 2025-05-21 12:56 GMT

ന്യൂഡൽഹി: വഖഫ് മൗലികാവകാശമല്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം സുപ്രിംകോടതിയിൽ. ഉപയോഗത്തിലൂടെയുള്ള വഖഫ് മൗലികാവകാശമല്ല, അത് ഒരു ഇസ്‌ലാമിക ആശയമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് കേന്ദ്രത്തിനായി സുപ്രിംകോടതിയിൽ വാദങ്ങൾ നിരത്തുന്നത്.

വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ല. മറ്റു മതങ്ങളിൽ ഉള്ളതുപോലെയാണ് ഇസ്‌ലാമിലും ചാരിറ്റിയുള്ളത്. 1954-ലെ നിയമത്തിലൂടെയാണ് വഖഫ് ബൈ യൂസർ കൊണ്ടുവന്നത്. ഇതിൽ ചില ഭേദഗതികൾ കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് തിരക്കിട്ട് ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകരുതെന്നും സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.

Advertising
Advertising

വഖഫ് ഒരു പള്ളിയോ ദർഗയോ മാത്രമല്ല അത് ഒരു സ്‌കൂളോ അനാഥാലയമോ ആകാം. വഖഫായി മാറാൻ കഴിയുന്ന നിരവധി മതേതര ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ട്. മുസ്‌ലിംകളാല്ലത്തവർക്കും വഖഫ് ചെയ്യാമെന്നതുകൊണ്ട് മുസ്‌ലിംകളാത്തവർക്കും വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News