ഹിന്ദി പഠിക്കുന്നത് കൊണ്ട് എന്താണ് ദോഷം; തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ഹിന്ദി പഠിക്കാൻ ആരെയും തടയില്ല, ഹിന്ദി അറിയാതെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും ഹൈക്കോടതി

Update: 2022-01-25 07:59 GMT
Editor : Lissy P | By : Web Desk
Advertising

ഹിന്ദി പഠിക്കുന്നത് എന്ത് ദോഷമാണ് ചെയ്യുന്നതെന്ന് തമിഴ്‌നാട് സർക്കാറിനോട് മദ്രാസ് ഹൈക്കോടതി. ഹിന്ദി അറിയാതെ പലർക്കും കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 തമിഴ്നാട്ടിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഒന്നാം ബെഞ്ചിന്റെ നിരീക്ഷണം.

തമിഴ്നാട് സർക്കാർ രണ്ട് ഭാഷാ നയമാണ് പിന്തുടരുന്നത്, മൂന്ന് ഭാഷാ നയമല്ല, അത് വിദ്യാർത്ഥികൾക്ക് അമിതഭാരം സൃഷ്ടിക്കും. നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം പറഞ്ഞു. മാത്രമല്ല, തമിഴ്‌നാട്ടിൽ ഹിന്ദി പഠിക്കാൻ ആരെയും തടയില്ല. ഹിന്ദി പ്രചാരസഭ പോലെയുള്ള സ്ഥാപനങ്ങളുണ്ട്. അവിടെ ഒരാൾക്ക് ഹിന്ദി പഠിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി, ജസ്റ്റിസ് പി ഡി ഔദികേശവലു എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ചയാണ് നിരീക്ഷണം നടത്തിയത്. കടലൂരിലെ അർജുനൻ ഇളയരാജ സമർപ്പിച്ച ഹർജി അംഗീകരിച്ച കോടതി നാലാഴ്ചക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി. മാതൃഭാഷ മാത്രം പഠിക്കുന്നത് ഒരു വ്യക്തിക്ക് സഹായകരമാകില്ലെന്നും മറ്റ് ഇന്ത്യൻ ഭാഷകൾ, പ്രത്യേകിച്ച് ഹിന്ദി, സംസ്‌കൃതം എന്നിവ പഠിപ്പിക്കാൻ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജി സമർപ്പിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News