ലഡാക്കിലെ 'ഗർഭ ടൂറിസം'; 'ശുദ്ധ ആര്യൻ' ബ്ലഡ് തേടിയിലുള്ള യാത്രയുടെ യാഥാർഥ്യമെന്ത്?

പല രാജ്യങ്ങളിൽ നിന്നുള്ള വിദേശ സ്ത്രീകൾ ബ്രോക്പ (ഡ്രോക്പ) കമ്യൂണിറ്റിയിലെ പുരുഷന്മാരുമായി ബന്ധപ്പെട്ട് 'പ്യുവർ ആര്യൻ' ജനിതകമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാൻ യാത്ര ചെയ്യുന്നു എന്നതാണ് 'ഗർഭ ടൂറിസം' എന്ന പേരിൽ പ്രചരിക്കുന്ന കഥ

Update: 2025-10-02 09:29 GMT

ഡ്രോക്പ കമ്യൂണിറ്റി | Photo: Atlas Of Humanity

ലഡാക്ക്: ലഡാക്കിലെ 'ആര്യൻ വാലി' എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു വിചിത്രമായ ടൂറിസം ട്രെന്റായി മാറിയിരിക്കുകയാണ്. പല രാജ്യങ്ങളിൽ നിന്നുള്ള വിദേശ സ്ത്രീകൾ ബ്രോക്പ (ഡ്രോക്പ) കമ്യൂണിറ്റിയിലെ പുരുഷന്മാരുമായി ബന്ധപ്പെട്ട് 'പ്യുവർ ആര്യൻ' ജനിതകമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാൻ യാത്ര ചെയ്യുന്നു എന്നതാണ് 'ഗർഭ ടൂറിസം' എന്ന പേരിൽ പ്രചരിക്കുന്ന കഥ. എന്നാൽ ഇത് യാഥാർഥ്യമാണോ മിത്താണോ എന്ന ചോദ്യത്തെയാണ് ഇതിൽ അഭിമുഖീകരിക്കുന്നത്. 

ഈ കഥകളുടെ പിന്നാലെ ട്രാവല്‍ വ്ലോഗറായ സൗമില്‍ അഗര്‍വാള്‍ നടത്തിയ അന്വേഷണം ഈ രഹസ്യത്തിന് പുതിയ വെളിച്ചം വീശുന്നു. ആര്യൻ വാലിയിൽ താമസിക്കുന്ന ഡ്രോക്പ ജനത തങ്ങളെ 'അലക്സാണ്ടര്‍ ദി ഗ്രേറ്റിന്റെ സൈനികരുടെ നേരിട്ടുള്ള പിൻതലമുറയെന്നും അവസാനത്തെ 'ശുദ്ധ ആര്യന്മാർ' എന്നും അവകാശപ്പെടുന്നു. അവരുടെ ഉയരമുള്ള ശരീരം, വെളുത്ത ചർമം, തിളങ്ങുന്ന കണ്ണുകൾ എന്നിവ മറ്റ് ലഡാഖി സമുദായങ്ങളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു.

Advertising
Advertising

ഈ 'ആര്യൻ' പാരമ്പര്യത്തിന്റെ ആകർഷണത്തിൽ വിദേശ സ്ത്രീകൾ ഗർഭം ധരിക്കാൻ അവിടെ വരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സന്ദർഭത്തിൽ അവിടെയുള്ള പുരുഷന്മാർക്ക് സാമ്പത്തിക നേട്ടം ലഭിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. സൗമില്‍ അഗര്‍വാളിന്റെ അന്വേഷണം ഈ കഥകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നു. ഗ്രാമവാസികളുമായി നേരിട്ട് സംസാരിച്ച അദ്ദേഹം ചിലരെങ്കിലും ഈ സംഭവങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഗ്രാമ പ്രധാന്‍ പോലുള്ള ഭൂരിഭാഗം പേരും ഇത് കെട്ടുകഥ മാത്രമാണെന്ന് പറഞ്ഞ് തള്ളികളയുന്നു.

അതേസമയം, ജനറ്റിസിസ്റ്റുകളും ചരിത്രകാരന്മാരും ഡ്രോക്പാ ജനതയുടെ 'ആര്യൻ' അവകാശവാദത്തെ ശാസ്ത്രീയമായി നിഷേധിച്ചിട്ടുണ്ട്. സിൻചി ഫൗണ്ടേഷന്റെ ഗവേഷണമനുസരിച്ച് ഈ അവകാശവാദത്തിന് യാതൊരു തെളിവുമില്ല. സാധാരണ 'പ്രെഗ്നൻസി ടൂറിസം' പോലെ ഇത് പൗരത്വം ലഭിക്കാനുള്ള ലക്ഷ്യമല്ല. മറിച്ച് 'വംശീയമായ പ്യൂരിറ്റി'യുമായി ബന്ധപ്പെട്ട മിത്താണ് ഇവിടെ പ്രധാനം. ഈ കഥകൾ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമായിരിക്കാം എന്നും അന്തർദേശീയ ജേണലിസ്റ്റുകളും ആന്ത്രോപ്പോളജിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം ലഡാഖിന്റെ സാംസ്കാരിക പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും, മിത്തുകളെ യാഥാർത്ഥ്യത്തിൽ നിന്ന് വേർതിരിക്കുന്നതിനും വെല്ലുവിളിയായി മാറിയിരിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ഗവേഷകർക്കും ടൂറിസം അധികൃതർക്കും വഴി തുറന്നിരിക്കുകയാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News