നൂറു രൂപയ്ക്ക് പെട്രോളടിക്കുമ്പോൾ നിങ്ങൾ നൽകുന്ന നികുതി 50.2 രൂപ

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ. ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.6 രൂപ.

Update: 2022-03-23 08:25 GMT
Advertising

നൂറു രൂപയ്ക്ക് പെട്രോളടിക്കുന്ന ഉപഭോക്താവ് നൽകുന്നതിൽ പകുതി പണവും നികുതിയിനത്തിൽ. കേരളത്തിൽ നൂറു രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ 50.2 രൂപയാണ് നികുതിയായി നൽകേണ്ടിവരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ. ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.6 രൂപ. അതുകഴിഞ്ഞാൽ 35.6 രൂപ നികുതിയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് വരിക. ഇങ്ങനെ നൂറിൽ 34 മുതൽ 53 വരെയുള്ള തുക നികുതിക്ക് വേണ്ടിയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ധനവിലയിൽ കേന്ദ്ര സംസ്ഥാന നികുതികൾ എത്ര വരുമെന്ന് സ്റ്റാറ്റ്‌സ്ഓഫ് ഇന്ത്യ ഡോട്ഇന്നാണ് ഗ്രാഫിക്‌സ് സഹിതം വിവരിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെട്രോളിയം പ്ലാനിങ് ആൻഡ് അനലൈസിസ് സെല്ലിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഇവർ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2022 മാർച്ചിലെ കേന്ദ്ര എക്‌സൈസ് നികുതി നിർണിതമാണെന്നും സംസ്ഥാനങ്ങളിലെ വാറ്റ് നികുതി വ്യത്യാസപ്പെടാമെന്നും ഇവർ വ്യക്തമാക്കുന്നു.


മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നൂറു രൂപക്ക് പെട്രോളടിക്കുമ്പോൾ നൽകുന്ന നികുതി

  • തമിഴ്‌നാട്: 48.6
  • പോണ്ടിച്ചേരി:42.9
  • കർണാടക: 48.1
  • ആന്ധ്രപ്രദേശ്: 52.4
  • തെലങ്കാന: 51.6
  • ഒഡിഷ: 48.9
  • ഗോവ:45.8
  • ചത്തിസ്ഗഢ്:48.3
  • ജാർഖണ്ഡ്:47.0
  • ബംഗാൾ: 48.7
  • ബിഹാർ: 50
  • സിക്കിം: 46
  • മേഘാലയ: 42.5
  • ത്രിപുര:45.8
  • മിസോറാം: 43.8
  • മണിപ്പൂർ:47.7
  • നാഗാലാൻഡ്: 46.4
  • അസം: 45.4
  • അരുണാചൽ: 42.9
  • ഉത്തർപ്രദേശ്: 45.2
  • മധ്യപ്രദേശ്: 50.6
  • രാജസ്ഥാൻ: 50.8
  • ഗുജറാത്ത്: 44.5
  • ദാമൻദിയു:42.0
  • ഡൽഹി: 45.3
  • ഹരിയാന:45.1
  • പഞ്ചാബ്: 44.6
  • ഹിമാചൽപ്രദേശ്: 44.4
  • ഉത്തരാഖണ്ഡ്:44.1
  • ജമ്മുകശ്മീർ:45.9
  • ലഡാക്ക്:44.6
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News