പ്രജ്വല്‍ രേവണ്ണയുടെ ഡ്രൈവര്‍ അന്ന് ഡി.കെ ശിവകുമാറിനെ കണ്ടത് എന്തിന്? കോള്‍ റെക്കോര്‍ഡുമായി കുമാരസ്വാമി

2023 ഓഗസ്റ്റ് 5, 6 തീയതികളിൽ, വിവാദ വീഡീയോകൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കാർത്തിക്, ശിവകുമാറിന്റെ വസതിയിലെത്തിയിരുന്നുവെന്നാണ് ആരോപണം

Update: 2026-11-02 15:38 GMT

ബംഗളൂരു:  കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ലൈംഗികാതിക്രമ കേസിൽ രണ്ടാം പ്രതിയും മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവറുമായ കാർത്തിക്, ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിന്റെ വസതി സന്ദർശിച്ചതായി ആരോപിക്കുന്ന ഫോൺകോൾ വിവരങ്ങൾ  കുമാരസ്വാമി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

2023 ഓഗസ്റ്റ് 5, 6 തീയതികളിൽ, വിവാദ വീഡീയോകൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കാർത്തിക്, ശിവകുമാറിന്റെ വസതിയിലെത്തിയിരുന്നുവെന്നാണ് ആരോപണം. കാർത്തികുമായുള്ള ശിവകുമാറിന്റെ ബന്ധം എന്താണെന്ന് ചോദിച്ച കുമാരസ്വാമി, ഈ കൂടിക്കാഴ്ചകളെക്കുറിച്ച് വ്യക്തത വരുത്താൻ വെല്ലുവിളിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് നടന്ന സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോ പ്രചരിപ്പിച്ച പ്രതി, കുമാരസ്വാമിയുടെ ഡൽഹിയിലെ വസതി സന്ദർശിച്ചിരുന്നുവെന്ന ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഫോൺ കാൾ വിവരങ്ങൾ കുമാരസ്വാമി പുറത്തുവിട്ടത്. 

Advertising
Advertising

"സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോ പ്രചരിപ്പിച്ച ആളുമായി എനിക്ക് ബന്ധമുണ്ടെന്ന് നിങ്ങൾ ആരോപിച്ചു. പ്രജ്വൽ രേവണ്ണ കേസിലെ രണ്ടാം പ്രതിയുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പൊലീസ് നിങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടോ?" - കുമാരസ്വാമി ചോദിച്ചു. 

ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലായതിന് പിന്നാലെ, തന്റെ കുടുംബത്തെ ലക്ഷ്യമിടാനും പാർട്ടി ഇല്ലാതാക്കാനും കോൺഗ്രസ് നേതൃത്വം ഈ വീഡിയോകൾ ഉപയോഗിച്ചതായും കുമാരസ്വാമി ആരോപിച്ചു. അതേസമയം സിദ്ധരാമയ്യക്കെതിരായ സ്റ്റിംഗ് ഓപ്പറേഷനിൽ പൊലീസ് സ്വീകരിച്ച നിലപാടിനെതിരെയും കുമാരസ്വാമി രംഗത്ത് എത്തി. കേസ് അന്വേഷണം സിദ്ധരാമയ്യക്ക് 'ക്ലീൻ ചിറ്റ്' നൽകാൻ വേണ്ടിയുള്ള നാടകമാണെന്നും, ഇതൊരു കെട്ടിച്ചമച്ച കഥയാണെന്ന് കമ്മീഷണർ തന്നെ പറയുമ്പോൾ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News