സവർക്കർക്ക് എന്തിനായിരുന്നു ബ്രിട്ടീഷ് പെൻഷൻ? രാഹുലിനെ ലക്ഷ്യമിടുന്നവർ വ്യക്തമാക്കണമെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോൾ രാഹുൽ സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്.

Update: 2022-11-20 03:17 GMT
Advertising

ബുൽദാന (മഹാരാഷ്ട്ര): ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പെൻഷൻ വാങ്ങിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ. വി.ഡി സവർക്കറെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നവർ ആദ്യം ഇക്കാര്യം വിശദീകരിക്കണം.

സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചെന്നും ഭയം മൂലം ദയാഹരജി എഴുതിനൽകിയെന്നും അദ്ദേഹം പറഞ്ഞു. സവർക്കറെ കുറിച്ചുള്ള പരാമർശത്തിന് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നവർ ആദ്യം മറുപടി പറയട്ടെ, എന്തിനാണ് ബ്രിട്ടീഷുകാരിൽനിന്ന് 60 രൂപ പെൻഷൻ വാങ്ങിയത്?-പടോലെ ചോദിച്ചു.

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോൾ രാഹുൽ സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. അതിനിടെ, നരേന്ദ്ര മോദി കാർഷിക നിയമങ്ങൾ പിൻവലിച്ച നവംബർ 19 കിസാൻ വിജയ് ദിവസ് ആയി ആഘോഷിക്കുമെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിസിറ്റി വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News