ഡൽഹിയിൽ മക്കളുടെ മുന്നിൽവച്ച് യുവതിയെ ഓടിച്ചിട്ട് കുത്തിക്കൊന്നു

കൃത്യം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം

Update: 2022-04-22 06:10 GMT

ഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യുവതിയെ മക്കളുടെ മുന്നില്‍ വച്ച് ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. യുവതിയെ പിന്തുടര്‍ന്നെത്തിയ അജ്ഞാതനാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം.

''സാഗർ പുർ പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു സ്ത്രീക്ക് കുത്തേറ്റതായി ഞങ്ങൾക്ക് പിസിആർ കോൾ ലഭിച്ചു. ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെയെത്തി. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല'' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടികളുമായി വീട്ടിലേക്ക് പോകുന്ന യുവതിയെ പ്രതി പിന്തുടരുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയും പ്രതിയും മുന്‍പ് അയല്‍വാസികളായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News