ഭർത്താവിന് മുന്നിൽ 45കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

ഭർത്താവിനെ ന​ഗ്നനാക്കിയ പ്രതികൾ ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും കൈക്കലാക്കി.

Update: 2022-11-12 14:05 GMT

ജയ്പൂർ: 45കാരിയെ ഭർത്താവിന് മുന്നിൽ കൂട്ടബലാത്സം​ഗം ചെയ്ത് നാലം​ഗ സംഘം. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ചു കയറിയ സംഘമാണ് ബലാത്സം​ഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. ഒരാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഭാര്യയെ ബലാത്സം​ഗം ചെയ്ത പ്രതികൾ ഭർത്താവിന്റെ വസ്ത്രങ്ങളൂരി വലിച്ചെറിയുകയും ഇയാളിൽ നിന്ന് 1400 രൂപ കൈക്കലാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മാനസികാഘാതത്തിലായ ദമ്പതികൾ പിറ്റേദിവസമാണ് പൊലീസിൽ പരാതി നൽകുന്നത്. വാച്ച്മാനായാണ് സ്ത്രീയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. സംഭവ ദിവസം രാത്രി ദമ്പതികൾ കിടക്കാനൊരുങ്ങവെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഇരുവരേയും ബന്ധികളാക്കി.

Advertising
Advertising

ശേഷം, ഭർത്താവിനെ ന​ഗ്നനാക്കിയ പ്രതികൾ ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും കൈക്കലാക്കി. തുടർന്ന് കൂടുതൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് വെള്ളി ആഭരണങ്ങൾ മാത്രമാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. കൂടുതലൊന്നും കിട്ടാതായതോടെ കുപിതരായ മോഷ്ടാക്കൾ ഭർത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നു.

പ്രതികളെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ പിടികൂടുകയുമായിരുന്നു. നാലാമനായി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഉടൻ തന്നെ പിടിയിലാവുമെന്നും പിന്ദ്വാര ഡെപ്യൂട്ടി സൂപ്രണ്ട് ജേതു സിങ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News