കാമുകനെ കൊലപ്പെടുത്താൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ കൊടുത്ത് യുവതി; യുവാവ് പാമ്പുകടിയേറ്റ് മരിച്ച നിലയിൽ

പാമ്പാട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് യുവതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്

Update: 2023-07-19 08:28 GMT
Editor : ലിസി. പി | By : Web Desk

ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കാമുകനെ കൊലപ്പെടുത്താൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ കൊടുത്ത് യുവതി. ജൂലൈ 15 നാണ് ഹൽദ്വാനിയുടെ തീൻ പാനി പ്രദേശത്തിന് സമീപം കാറിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വ്യവസായിയായ അങ്കിത് ചൗഹാന്‍റെ മൃതദേഹം കണ്ടെത്തിയത്.

കുടുബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് പാമ്പാട്ടി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് യുവാവിന്റെ മരണത്തിൽ മഹി എന്ന യുവതിയുടെ പങ്ക് പുറത്ത് വരുന്നത്. മരിച്ച അങ്കിതും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. എന്നാൽ ഇയാളുടെ ശല്യം ഒഴിവാക്കാനാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതക സംഘത്തിൽ പാമ്പാട്ടി ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നെന്നും മുഖ്യപ്രതി മഹി എന്ന ഡോളിയാണെന്നുംനൈനിറ്റാളിലെ സീനിയർ പോലീസ് സൂപ്രണ്ട് പങ്കജ് ഭട്ടിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മഹി  അങ്കിത്തിനെ പണത്തിനായി വർഷങ്ങളായി ബ്ലാക് മെയിൽ ചെയ്തിരുന്നെന്നും പിന്നീട് അയാളെ ഒഴിവാക്കാൻ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവാവ് തയ്യാറായിരുന്നില്ല. തുടർന്നാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയതെന്നും പൊലീസ് പറയുന്നു. മഹിയുൾപ്പെടെ ബാക്കി പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News