കുക്കര്‍ കൊണ്ട് തലക്കടിച്ച ശേഷം കഴുത്തറുത്തു; വീട്ടുജോലിക്കാരനും കൂട്ടാളിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തി, കുളിയും കഴിഞ്ഞ് സ്വര്‍ണവുമായി മുങ്ങി

രേണുവിനെ പ്രതികൾ ക്രൂരമായി മര്‍ദിച്ച ശേഷം കത്തിയും കത്രികയും ഉപയോഗിച്ച കഴുത്തറക്കുകയായിരുന്നു

Update: 2025-09-11 08:30 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: ഹൈദരാബാദിൽ പട്ടാപ്പകല്‍ വീട്ടുജോലിക്കാര്‍ ചേര്‍ന്ന് വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി. കൈകാലുകൾ കെട്ടിയിട്ട് പ്രഷര്‍ കുക്കര്‍ കൊണ്ട് തലക്കടിച്ച് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രേണു അഗര്‍വാൾ(50) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. രേണുവിനെ പ്രതികൾ ക്രൂരമായി മര്‍ദിച്ച ശേഷം കത്തിയും കത്രികയും ഉപയോഗിച്ച കഴുത്തറക്കുകയായിരുന്നു.

സൈബരാബാദിലെ സ്വാൻ ലേക്ക് അപ്പാർട്ട്മെന്‍റിന്‍റെ പതിമൂന്നാം നിലയിലെ ഫ്ലാറ്റിലാണ് സംഭവം. ഭര്‍ത്താവും മകനും ജോലിക്ക് പോയ സമയത്താണ് അതിക്രമം നടക്കുന്നത്. ബുധനാഴ്ച രാവിലെ 10മണിയോടെയാണ് ക്രൂരമായ കൊലപാതകം. രേണുവിനെ ഫോണിൽ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാൽ ഭര്‍ത്താവും മകനും അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ സംഭവത്തെക്കുറിച്ച് അറിയുന്നത് . പ്ലംബറുടെ സഹായത്തോടെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ രേണുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഫ്ലാറ്റില്‍ വച്ച് തന്നെ കുളിയും കഴിഞ്ഞാണ് മുങ്ങിയത്. രേണുവിന്‍റെ ഫ്ലാറ്റിലേക്ക് രണ്ട് പുരുഷൻമാര്‍ പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റി നിന്ന് ഏകദേശം 40 സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്.

Advertising
Advertising

രേണുവിന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന ഹര്‍ഷ എന്നയാളും അതേ അപ്പാര്‍ട്ട്മെന്‍റിലെ 14-ാം നിലയിലെ ഫ്ലാറ്റിൽ ജേലി ചെയ്തിരുന്ന റൌഷാനും കൂടിയാണ് കൃത്യം നടത്തിയത്. അഗർവാളിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ റാഞ്ചിയിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. 10 ദിവസം മുമ്പാണ് ഹർഷ ഒരു ഏജൻസി വഴി രേണുവിന്‍റെ വീട്ടിൽ ജോലിക്കായി എത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരെ പിടികൂടാൻ സൈബരാബാദ് പൊലീസ് അഞ്ച് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. രേണുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News