നാല് തവണ വാക്സിനെടുത്തു, രോഗലക്ഷണങ്ങളില്ല, പക്ഷേ എയര്‍പോര്‍ട്ട് ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ്!

ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് യുവതി കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചിരുന്നത്

Update: 2021-12-30 14:31 GMT
Editor : ijas

നാല് തവണ വാക്സിന്‍ സ്വീകരിച്ച രോഗ ലക്ഷണങ്ങളില്ലാത്ത യുവതിക്ക് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച്ച നടന്ന പരിശോധനയിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ ദുബൈയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും അധികൃതര്‍ വിലക്കി. പോസിറ്റീവായ 40 വയസ്സ് പ്രായമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബുറെ സിംഗ് സേതിയ പറഞ്ഞു.

12 ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി ദുബൈയില്‍ നിന്നും ഇന്‍ഡോറിലേക്ക് വന്നത്. വിമാനത്താവളത്തില്‍ വെച്ച് നടന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് യുവതി കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചിരുന്നത്.

Advertising
Advertising

അതെ സമയം എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധനയിലെ അശാസ്ത്രീയതയും സാങ്കേതികപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തുവന്നത്. പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക് കേരളത്തിലെ എയര്‍പോര്‍ട്ടില്‍ സമാനമായ അനുഭവമേല്‍ക്കേണ്ടി വന്നത് ഫേസ്ബുക്ക് കുറിപ്പായി പങ്കുവെച്ചിരുന്നു. ഒരേദിവസം ഏഴുമണിക്കൂറിനിടെ രണ്ടിടത്ത് നടത്തിയ കോവിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലങ്ങൾ വന്നതിനെയാണ് അഷ്‌റഫ് താമരശ്ശേരി വിമര്‍ശിച്ചത്.

നാട്ടിൽനിന്ന് വിദേശത്തേക്ക് മടങ്ങാനായി തിരുവനന്തപുരത്ത് ആർടിപിസിആർ ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് അഷ്‌റഫിന് ഫലം ലഭിച്ചത്. 24 മണിക്കൂർ മുൻപ് നടത്തിയ പരിശോധനാഫലം നെഗറ്റീവായതിനാൽ ഒരു തവണകൂടി ടെസ്റ്റിന് ആവശ്യപ്പെട്ടെങ്കിലും പരിശോധനാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇതോടൊപ്പം പ്രവാസികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മോശം പെരുമാറ്റവുമുണ്ടായി. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തി പരിശോധിച്ചപ്പോൾ നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അഷ്‌റഫ് പറയുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News