'തരാമെന്ന് പറഞ്ഞ 10,000 രൂപ എവിടെ?'; ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി വനിതാപ്രവർത്തകരുടെ വെളിപ്പെടുത്തല്‍

വനിതകളുടെ അക്കൗണ്ടിലേയ്ക്ക് 10,000 രൂപ നൽകി എന്നതാണ് എന്‍ഡിഎയുടെ പ്രധാന പ്രചരാണായുധം

Update: 2025-11-09 07:45 GMT
Editor : Lissy P | By : Web Desk

പട്ന: ബിഹാർ നിയമസഭാ പോരാട്ടത്തിൻ്റെ കലാശകൊട്ട് ഇന്ന്. മറ്റന്നാളാണ് അവസാനഘട്ടവോട്ടെടുപ്പ്. പതിനായിരം രൂപ അക്കൗണ്ടിലേയ്ക്ക് ലഭിച്ചില്ലെന്ന വനിതാ പ്രവർത്തകരുടെ തുറന്നു പറച്ചില്‍ ബിജെപിയെ വെട്ടിലാക്കി.

വനിതകളുടെ അക്കൗണ്ടിലേയ്ക്ക് 10,000 രൂപ നൽകി എന്നതാണ് എന്‍ഡിഎയുടെ പ്രധാന പ്രചരാണായുധം. ബിജെപിയുടെ കൊട്ടികലാശത്തിനായി എത്തിയ വനിതാപ്രവർത്തകർതന്നെ ഈ പ്രചാരണം പൊളിച്ചു.വാഗ്ദാനം നൽകിയ ഈ തുക കിട്ടിയില്ലെന്ന് വനിതകള്‍ തുറന്ന് പറഞ്ഞു.

അതിനിടെ, വമ്പൻ വിജയം ആഘോഷിക്കാൻ14ന് ശേഷം വീണ്ടും ബിഹാറിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. ബി ജെ പി പി വോട്ട്മോഷണം ബിഹാറിൽ നടത്താതിരിക്കാൻ ജാഗ്രത വേണമെന് രാഹുൽഗാന്ധി ഓർമിപ്പിച്ചു.വി വി പാറ്റ് സ്ലിപ്പുകൾ നടു റോഡിൽ കണ്ടെത്തിയതും ഇന്‍ഡ്യ സഖ്യം ആയുധമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തലയൂരി. 20 ജില്ലകളിൽ 122 മണ്ഡലങ്ങളിലാണ് മറ്റന്നാൾ വോട്ടെടുപ്പ്. ആറ് മണിക്കാണ് പ്രചാരണം സമാപിക്കുന്നത്.

Advertising
Advertising

ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഇന്ന് കൊടിയിറങ്ങുന്നത് . ഒന്നാം ഘട്ട വോട്ടെടുപ്പിലെ മികച്ച പോളിംഗ് ശതമാനത്തിൽ ഇരു മുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ട്. ദലിത്- ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചൽ ഉത്തരാഞ്ചൽ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് . മേഖലയിലെ വികസന മാതൃക എൻഡിഎ മുന്നോട്ടുവെക്കുമ്പോൾ, ന്യൂനപക്ഷ വിരുദ്ധതയും തൊഴിലില്ലായ്മയും സംസ്ഥാനത്തിന്റെ പിന്നാക്ക അവസ്ഥയും ഉയർത്തിയാണ് മഹാസഖ്യം വോട്ട് തേടുന്നത്. നവംബർ 14നാണ് വോട്ടെണ്ണൽ.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News